Type Here to Get Search Results !

പിഞ്ചുകുഞ്ഞിനെ കൊത്തിപ്പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസ്



എറണാകുളം മഞ്ഞുമ്മലിൽ പിഞ്ചു കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ച പൂവൻകോഴിയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ടു വയസുകാരന്റെ മുഖത്തും കണ്ണിനുപിന്നിലും തലയ്ക്കുമെല്ലാം ഗുരുതരമായി പരുക്കേൽപിച്ചെന്ന പരാതിയിലാണ് ഏലൂർ പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിൽ കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെയാണ് കേസ്. കുഞ്ഞിന്റെ ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.


കഴിഞ്ഞ 18നാണ് സംഭവം നടന്നത്. മുത്തച്ഛനെ കാണാനെത്തിയതായിരുന്നു രണ്ടു വയസുകാരനും മാതാപിതാക്കളും. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ രണ്ടു വയസുകാരനെ പൂവൻ കോഴി കൊത്തി ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. അയൽ വാസിയായ ജലീലിന്റെ വീട്ടിൽ വളർത്തുന്ന പൂവൻകോഴിയാണ് കുഞ്ഞിനെ കൊത്തി പരുക്കേൽപിച്ചത്. കണ്ണിന്റെ തൊട്ടു താഴെയും കവിളിലും ചെവിക്കു പിന്നിലും തലയിലുമെല്ലാം ആഴത്തിൽ കൊത്തേറ്റിട്ടുണ്ട്.


കുഞ്ഞ് അലറി കരഞ്ഞെങ്കിലും കോഴി പിൻമാറിയില്ല. മാതാപിതാക്കൾ അടുത്ത് എത്തിയപ്പോഴേയ്ക്കും കുഞ്ഞിന് സരമായി പരുക്കേറ്റിരുന്നു. കുട്ടിയെ ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മുത്തച്ഛൻ നൽകിയ പരാതിയിലാണ് കോഴിയുടെ ഉടമ കടവിൽ ജലീലിനെതിരെ ഏലൂർ പൊലീസ് കേസെടുത്തത്. ഇതേ കോഴി നേരത്തെയും അക്രമണ സ്വഭാവം കാണിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കോഴിയെ കൂട്ടിൽ അടച്ചിടാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായില്ലെന്ന് പരാതിക്കാർ പറയുന്നു.   

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad