Type Here to Get Search Results !

ഖത്തർ ലോകകപ്പില്‍ മൊറോക്കൊയോട് തോറ്റതിന് പിന്നാലെ ബെൽജിയത്തിൽ കലാപം; നിരവധി പേർ അറസ്റ്റിൽ



ബ്രസൽസ്: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ആഫ്രോ അറബ് കരുത്തൻമാരായ മൊറോക്കോയോട് പരാജയപ്പെട്ടതിന് പിന്നാലെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കലാപം. ബെൽജിയത്തിന്റെ പരാജയത്തിൽ രോഷം പൂണ്ട ആരാധകർ വാഹനങ്ങൾ അഗ്നിക്കിരയാക്കി. റോഡുകളിൽ ടയറുകൾ കത്തിച്ചും മറ്റും മാർഗതടസ്സം സൃഷ്ടിച്ചു. ബ്രസൽസിലെ വിവിധ ഭാഗങ്ങളിലാണ് അക്രമങ്ങൾ അരങ്ങേറിയത്.കൂടാതെ അയൽരാജ്യമായ നെതർലാൻഡ്‌സിലും അക്രമസംഭവങ്ങളുണ്ടായി. മത്സരം കാണാനായി അവധിദിനമായ ഇന്നലെ വിവിധ ഭാഗങ്ങളിൽ കൂറ്റൻ സ്‌ക്രീനുകൾ ഘടിപ്പിച്ചിരുന്നു. ഇവിടെ കളി കണ്ട ആരാധകർ കളി കഴിഞ്ഞതിന് പിന്നാലെ അക്രമം അഴിച്ചുവിടുകയായിരുന്നു. ചിലർ ബെൽജിയം താരങ്ങളുടെ കോലം കത്തിച്ചപ്പോൾ ചില ആരാധകർ മൊറോക്കൊയുടെ പതാക അണിഞ്ഞും രോഷം പ്രകടിപ്പിച്ചു. അക്രമികളെ തുരത്താനായി കണ്ണീർവാതകവും റബർബുള്ളറ്റുകളും പ്രയോഗിച്ചു. ഏതാനും പോലിസുകാർക്കും പരുക്കുണ്ട്.ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് മൊറോക്കൊ വിജയിച്ചത്. പകരക്കാരായി ഗ്രൗണ്ടിലിറങ്ങിയ അബ്ദുൽ ഹമീദ് സാബിരിയും സകരിയ്യ അബൂഖ്‌ലാലുമാണ് മൊറോക്കോക്ക് വേണ്ടി ഗോളടിച്ചത്. ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയെ സമനിലയിൽ തളച്ചിരുന്നു. ഒരുജയവും സമനിലയുമായി രണ്ടാംറൗണ്ട് സാധ്യത മൊറോക്കൊ സജീവമാക്കിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad