Type Here to Get Search Results !

ഷവര്‍മ പരിശോധന തുടരും: മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം.സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധന തുടരുമെന്ന് മന്ത്രി വീണാ ജോർജ്. ഒക്‌‌ടോബർ നവംബർ മാസങ്ങളിലായി 942 പരിശോധന നടത്തി. നിലവാരം ഉയർത്താൻ 284 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.


സർക്കാർ നിർദേശം പാലിക്കാത്ത 168 സ്ഥാപനങ്ങൾക്ക്‌ 3.43 ലക്ഷം രൂപ പിഴയിട്ടു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കണം. അല്ലാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad