Type Here to Get Search Results !

പേരുകേട്ട ഗോളടിക്കാര്‍ ഉണ്ടായിട്ടും ഗോള്‍ ഒന്നു പോലും പിറന്നില്ല, ഉറുഗ്വേയെ തളച്ച്‌ ദക്ഷിണ കൊറിയ



ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയും ഉറുഗ്വേയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഇന്ന് ഗോള്‍ നേടിയില്ല.


ഇന്ന് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഉറുഗ്വേ ദക്ഷിണ കൊറിയ പോരാട്ടം അത്ര ആവേശകരം ആയിരുന്നില്ല. ഒരു ടീമുകളും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ട ആദ്യ പകുതിയില്‍ പിറന്ന ഏറ്റവും നല്ല അവസരം ഗോഡിന്റെ ഒരു ഗെഡര്‍ ആയിരുന്നു. ഉറുഗ്വേ സെന്റര്‍ ബാക്കിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി ആണ് മടങ്ങിയത്. സുവാരസും പെലിസ്ട്രിയും നൂനിയസും ആയിരുന്നു ഊറുഗ്വേയുടെ അറ്റാക്കില്‍ ഉണ്ടായിരുന്നത്. സുവാരസ് ആദ്യ പകുതിയില്‍ കാര്യമായ ഒരു ചലനവും ഉണ്ടാക്കിയില്ല.


രണ്ടാം പകുതിയില്‍ സുവാരസിന് പകരം ഉറുഗ്വേ കവാനിയെ കളത്തില്‍ ഇറക്കി. കവാനിക്കും ദക്ഷിണ കൊറിയന്‍ ഡിഫന്‍സിനെ ഭയപ്പെടുത്താന്‍ ആയില്ല. ദക്ഷിണകൊറിയ സോണിനെ ആശ്രയിച്ചായിരുന്നു അവരുടെ പല നീക്കങ്ങളും നടത്തിയത്. രണ്ടാം പകുതിയില്‍ ദക്ഷിണകൊറിയക്ക് ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ പോലും ആയി. 90ആം മിനുട്ടില്‍ വാല്‍വെര്‍ദെയുടെ ഒരു ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടി പുറത്ത് പോയി‌.ഇതിനു പിന്നാലെ ഉറുഗ്വേ ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് കൊറിയക്ക് ഒരു അവസരം കിട്ടി എങ്കിലും സോണിന് ആ അവസരം മുതലെടുക്കാന്‍ ആയില്ല.


ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പിറക്കുന്ന നാലാമത്തെ ഗോള്‍ രഹിത സമനിലയാണിത്. അടുത്ത മത്സരത്തില്‍ ഉറുഗ്വേ പോര്‍ച്ചുഗലിനെയും കൊറിയ ഘാനയെയും നേരിടും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad