Type Here to Get Search Results !

കളിച്ചാല്‍ വേറെ ഫോണിറക്കും'; ആപ്പിളിന് മുന്നറിയിപ്പുമായി മസ്ക്



ആപ്പിളും ഗൂഗിള്‍ സ്റ്റോറും ട്വിറ്ററിനെ ആപ്പില്‍നിന്ന് നീക്കിയാല്‍ ബദല്‍ ഫോണ്‍ ഇറക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്ക്.

അത് സംഭവിക്കില്ലെന്ന് ഉറപ്പായും ഞാന്‍ പ്രതീക്ഷിക്കുന്നു. അഥവാ ഉണ്ടായാല്‍ വേറെ വഴിയില്ല. ഞാന്‍ വേറെ ഫോണ്‍ ഉണ്ടാക്കും' -മസ്ക് ട്വിറ്ററില്‍ കുറിച്ചു. ട്വിറ്റര്‍ ഉപയോക്താവ് ലിസ് വീലര്‍ ആണ് ഇത്തരമൊരു സന്ദേഹവും ബദല്‍ ഫോണ്‍ ഉണ്ടാക്കണമെന്ന നിര്‍ദേശവും പങ്കുവെച്ചത്. ഇതിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം.



ആപ്പിള്‍ കമ്ബനി എക്സിക്യൂട്ടിവ് അംഗം ഫില്‍ ഷില്ലര്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിറകെയാണ് മസ്കിന്റെ മുന്നറിയിപ്പ്. മാര്‍ഗനിര്‍ദേശം പാലിച്ചില്ലെങ്കില്‍ ട്വിറ്ററിനെ ആപ് സ്റ്റോറില്‍നിന്ന് നീക്കാനിടയുണ്ടെന്ന വിലയിരുത്തലുകളുടെ പശ്ചാത്തലവുമുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad