Type Here to Get Search Results !

ശബരിമലയിൽ റെക്കോഡ് തിരക്ക്; ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത് 85,000 പേർ



പത്തനംതിട്ട: ശബരിമല ദർശനത്തിന് ഇന്ന് ദർശനത്തിനായി 85,000 പേരാണ് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. അയ്യപ്പദർശനത്തിനായി ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിന് മുമ്പ് ഏറ്റവുമധികം ഭക്തർ എത്തിയത് തിങ്കളാഴ്ച്ചയായിരുന്നു. 73,000 പേരാണ് ദർശനത്തിനായി തിങ്കളാഴ്ച മാത്രം ബുക്ക് ചെയ്തിരുന്നത്.


ബുക്ക് ചെയ്ത സമയത്ത് തന്നെ ഭക്തർ എത്തുന്നത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഓൺലൈൻ ബുക്കിങ് മുഖേനെ ആയിരങ്ങളാണ് ദർശനം നടത്തിയത്. വെള്ളിയാഴ്ച 65,000 പേർ എത്തി. കൂടുതൽ ഭക്തർ എത്തുന്നുണ്ടെങ്കിലും ശബരിമലയിൽ അമിതമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. വ്യാഴാഴ്ച മാത്രം 3. 84 ഭക്തർ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


ശബരിലയിൽ ഇത്തവണ കൂടുതൽ ഭക്തർ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെർച്വൽ ക്യൂ ബുക്കിങ്‌ മുഖേനെ എത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. പല ദിവസങ്ങളിലും നടപ്പന്തൽ നിറഞ്ഞാണ് തിരക്ക്. രാത്രി സമയങ്ങളിൽ താഴെതിരുമുറ്റം അയ്യപ്പഭക്തന്മാരെ കൊണ്ട് നിറയുന്ന കാഴ്ചയും സാധാരണമാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad