Type Here to Get Search Results !

ഭര്‍ത്താവ് ഒപ്പം നിന്നു, പ്രണയം നടിച്ച് 68കാരനെ ഹണി ട്രാപ്പിലാക്കി പ്രമുഖ വ്ലോഗര്‍ കൈക്കലാക്കിയത് 23 ലക്ഷം രൂപ

 


മലപ്പുറം: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ വ്‌ലോഗറായ 28 വയസ്സുകാരിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം ജില്ലയിലാണ് സംഭവം. വ്‌ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെതിരെയുമാണ് കേസ്.കല്‍പകഞ്ചേരി സ്വദേശിയാണ് ഹണി ട്രാപ്പില്‍പ്പെട്ടത്. വ്‌ലോഗറായ റാഷിദ ഉന്നതസ്വാധീനമുള്ള ഇയാളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടെങ്കിലും ഒന്നും പറഞ്ഞില്ല.കൂടാതെ ഭര്‍ത്താവ് തന്നെയാണ് രഹസ്യമായി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തതും. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയുടെ സ്വരം ഉയരുകയായിരുന്നു.സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ 23 ലക്ഷം രൂപ തട്ടിയെടുത്തത്.

സൈബര്‍ ലോകത്തെ മിന്നും താരങ്ങളായി വിലസിയ ദമ്ബതികള്‍ ഹണിട്രാപ്പു കേസില്‍ അറസ്റ്റിലായി എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. വയോധികനായ നാട്ടുപ്രമാണിയായിരുന്നു ഇവരുടെ വേട്ടമൃഗം. 68കാരനെ റാഷിദ പ്രണയക്കെണിയില്‍ വീഴ്‌ത്തിയപ്പോള്‍ സമര്‍ത്ഥമായി എല്ലാ നീക്കങ്ങള്‍ക്കും ഒപ്പം നിന്നത് ഭര്‍ത്താവായ നിഷാദായിരുന്നു. റാഷിദയുടെ പഞ്ചാരവാക്കുകേട്ട് പ്രണയപരവശനായി എത്തിയ വയോധികനെ ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച്‌ തന്നോടൊപ്പം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ചപ്പെടുത്തിയാണ് ഇവര്‍ ബ്ലാക്‌മെയില്‍ ചെയ്തത്. സമൂഹത്തില്‍ വയോധികനുണ്ടായിരുന്ന നിലയും വിലയും തന്നെയായിരുന്നു ഇവര്‍ ചൂഷണം ചെയ്തത്.


തന്നോടൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഒരു വര്‍ഷത്തോളം ഭീഷണിപ്പടുത്തി തട്ടിയെടുത്ത് 23ലക്ഷം രൂപയായിരുന്നു. ഫേസ്‌ബുക്കിലൂടെ ട്രാവല്‍ വ്‌ലോഗറാണെന്നാണ് സ്വയം പരിചയപ്പെടുത്തിയാണ് വയോധികനുമായി റാഷിദ അടുത്തത്. മലപ്പുറം താനൂര്‍ സ്വദേശിയായ റാഷിദയെയുടെ ഭര്‍ത്താവും കേസിലെ പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഷാദ് തൃശൂര്‍ കുന്നംകുളം സ്വദേശിയാണ്. തൃശൂരിലാണ് റാഷിദ താമസമെങ്കിലും നാട്ടുപ്രമാണിയായ ഇരയെ കുറിച്ചു വ്യക്തമായ ബോധ്യത്തോടെയാണ് പരിചയപ്പെട്ടത്.


താനൂരില്‍നിന്നും കിലോമീറ്ററുകള്‍ വ്യത്യസമുള്ള പ്പുറം കല്‍പകഞ്ചേരി സ്വദേശിയായ 68കാരനാണ് ഹണിട്രാപ്പിന് ഇരയായത്. ഒരു വര്‍ഷത്തോളമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രതികളായ റാഷിദയും നിഷാദും ഇയാളില്‍ നിന്ന് പണം തട്ടുകയായിരുന്നു. പണം ആവശ്യപ്പെടുന്ന സമയത്ത് നല്‍കിയില്ലെങ്കില്‍ പരസ്യമായി അപമാനിക്കുമെന്നും ദൃശ്യങ്ങള്‍ കുടുംബത്തിലടക്കം പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പ്രമുഖ വ്യാപാരിയായ 68കാരനാണ് റാഷിദ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഫേസ്‌ബുക്ക് വഴി സൗഹൃദ്യം സ്ഥാപിച്ച്‌ ഇരുവരും തമ്മില്‍ ചാറ്റിംഗും പതിവായി.


ട്രാവല്‍ വ്‌ലോഗറാണെന്നാണ് റാഷിദ സ്വയം പരിയച്ചെടുത്തിയത്. ഫേസ്‌ബുക്ക് വഴി 68കാരനുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ റാഷിദയ്ക്ക് കഴിഞ്ഞു. ഇതിനിടയില്‍ ചെറിയ സാമ്ബത്തിക സഹായങ്ങള്‍ റാഷിദയ്ക്ക് ചെയ്തുകൊടുത്തിട്ടുമുണ്ടെന്നാണ് വിവരം. സൗഹൃദം വളര്‍ന്നതോടെ നേരിട്ട് കാണണമെന്ന് റാഷിദ ആവശ്യപ്പെടുകയായിരുന്നു. റാഷിദയുടെ ക്ഷണപ്രകാരമാണ് കല്‍പകഞ്ചേരി സ്വദേശി ആലുവയിലെ ഫ്ലാറ്റില്‍ എത്തുന്നത്.


തന്റെ ഭര്‍ത്താവ് പ്രശ്‌നക്കാരനൊന്നുമല്ലെന്നും പേടിക്കേണ്ടതില്ലെന്നുമാണ് റാഷിദ 86കാരനെ വിശ്വസിപ്പിച്ചത്. ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നാണ് റാഷിദ പറഞ്ഞിരുന്നത്. റാഷിദയുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച്‌ ഫ്ലാറ്റിലെത്തിയ 68കാരനെ ദമ്ബതികള്‍ രഹസ്യമായി കുടുക്കുകയായിരുന്നു. ഫ്ലാറ്റില്‍ രഹസ്യമായി ക്യാമറ സ്ഥാപിച്ച്‌ റാഷിദയും നിഷാദും ചേര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കാണിച്ചാണ് പിന്നീട് ഭീഷണി തുടര്‍ന്നത്. പലപ്പോഴായി 23 ലക്ഷത്തോളം രൂപയാണ് വയോധികന് നഷ്ടമായത്. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസിന്റെ ആവശ്യത്തിനാണെന്നടക്കം പറഞ്ഞാണ് പണം വാങ്ങി കൂട്ടിയത്. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ 68കാരന്‍ കടം വാങ്ങി പോലും ഇവര്‍ക്ക് പണം നല്‍കുകയായിരുന്നു.


നാട്ടുപ്രമാണിയായ 68കാരനെ ഹണിട്രാപ്പില്‍ കുടുക്കിയ റാഷിനക്കു ഇടക്കാല ജാമ്യം ലഭിച്ചത് ആറുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പരിഗണിച്ചാണ്. മാതാവ് ജയിലിലായാല്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരപ്പനങ്ങാടി കോടതി പ്രതിയായ റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. അതേ സമയം കേസില്‍ റാഷിദയോടൊപ്പം തന്നെ പങ്കാളിയായ ഭര്‍ത്താവ് നാലകത്ത് നിഷാദിനെ തിരൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലാക്കി. നിഷദിനെ കൂടുതല്‍ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് കേസന്വേഷിക്കുന്ന കല്‍പകഞ്ചേരി പൊലീസ്. പിഞ്ചു കുഞ്ഞുങ്ങളുണ്ടായിട്ടും ദമ്ബതികള്‍ ധനസമ്ബാദത്തിനുവേണ്ടിയാണു ഇത്തരത്തില്‍ 68കാരനെ കെണിയില്‍ പെടുത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ദമ്ബതികള്‍ ഇവരുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിപ്പിക്കാറുമുണ്ട്.


ഇതിന്റെ ബുദ്ധിയെല്ലാം ഭര്‍ത്താവിന്റേതാണെന്നാണ് പൊലീസും സംശയിക്കുന്നത്. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി തവണകളായ 23ലക്ഷത്തോളം രൂപ കെക്കലാക്കിയത്. 68കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടര്‍ന്നു കുടുംബം വിവരം അറിഞ്ഞതോടെ വയോധികനുമായി വന്നു കഴിഞ്ഞ ദിവസമാണ് കല്‍പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്.


സംഭവത്തെ തുടര്‍ന്നു കല്‍പകഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ തൃശൂര്‍ കുന്നംകുളത്തെ വീട്ടില്‍വെച്ച്‌ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതി നിഷാദിനെ തിരൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. റാഷിദക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. സ്റ്റേഷനില്‍ ഇന്നു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ സമാനമായി മറ്റുള്ളവരില്‍നിന്നും ഇത്തരത്തില്‍ പണം തട്ടിയിട്ടുണ്ടോയെന്നത് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി റിമാന്‍ഡിലുള്ള നിഷാദിനെ കസ്റ്റിഡയില്‍ ആവശ്യപ്പെടുമെന്നും കല്‍പഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്ത് പറഞ്ഞു.


കല്‍പഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തിനെ പുറമെ എസ്‌ഐ. സൈമണ്‍, എഎസ്‌ഐ രവി, സീനിയര്‍ സി.പി.ഒ ഷംസാദ്, വനിതാപൊലീസ് അപര്‍ണ, സുജിത്, ഹരീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad