Type Here to Get Search Results !

സ്ത്രീധന പീഡനം : കഴിഞ്ഞ 6 വർഷത്തിനിടെ കേരളത്തിൽ കൊല്ലപ്പെട്ടത് 156 പേർ



ഇന്ന് സ്ത്രീധന നിരോധന ദിനം. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും, വാങ്ങാനും നൽകാനും പ്രേരിപ്പിക്കുന്നതും ക്രിമിനൽ കുറ്റമാണ്. സ്ത്രീധന പീഡന മരണങ്ങളും കേസുകളും നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിൽ സ്ത്രീധന നിരോധന ദിനാചരണത്തിന് പ്രസക്തി ഏറുകയാണ്. 


അഞ്ചുവർഷം കൊണ്ട് കേരളം സ്ത്രീധനമുക്തമാക്കുമെന്ന പ്രഖ്യാപനമുണ്ടായത് 2019ലാണ്. പ്രഖ്യാപനം വന്ന നാലാം വർഷമായ 2022ലും, ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഓർമിപ്പിക്കുന്നതാകട്ടെ, വിസ്മയമാരെയും ഉത്രയേയും മൊഫിയ പർവീണിനേയും..മറ്റനേകം പേരുകളും.


2019ൽ 2970 ഗാർഹിക പീഡന കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ 2020ൽ 2707ഉം, 2021ൽ 4997 കേസുകളും 2022 സെപ്റ്റംബർ വരെ 3779 കേസുകളുമാണ് സംസ്ഥാനത്ത് റിപ്പോട്ട് ചെയ്തിരിക്കുന്നത്.


നാം എല്ലാക്കൊല്ലവും മടികൂടാതെയെടുക്കുന്ന സ്ത്രീധന നിരോധന പ്രതിജ്ഞയും വെറുതേയാണെന്ന് ഈ കാലയളവിലുണ്ടായ സ്ത്രീധന മരണങ്ങളുടെ കണക്കുകൾ വ്യക്തമാക്കും. 2016 മുതൽ 2022 സെപ്റ്റംബർ വരെയുള്ള ഏഴ് വർഷ കാലയളവിനുള്ളിൽ , സംസ്ഥാനത്ത് 156 സ്ത്രീകളാണ് സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അനൗദ്യോഗിക കണക്കുകൾ ഇനിയുമുയരും.


ഈ കണക്കുകളിലൂടെയെങ്കിലും ആത്മപരിശോധനയ്ക്കായി സർക്കാരും പൊതുസമൂഹവും തയ്യാറാകണം. നമ്മുടെ പെൺകുട്ടികൾ നിലവിളികളായി അവസാനിക്കാതിരിക്കാനും, പ്രതിജ്ഞയിലൊതുങ്ങാതിരിക്കാനും ഈ ദിനം കൂടുതൽ കരുത്ത് പകരട്ടേ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad