പത്തനംതിട്ട> ശബരിമലയില്‍ വരുമാനം 52 കോടി കവിഞ്ഞു.മണ്ഡലകാല മഹോത്സവത്തിന് നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ വരുമാനം 52,85,56840 രൂപ.കഴിഞ്ഞ വര്‍ഷം ഇതേ സമയം ആകെ വരവ് 9,92,14963 രൂപയായിരുന്നു.അരവണ വിറ്റുവരവിലാണ് കൂടുതല്‍ തുക ലഭിച്ചത്, 23,57,74800 രൂപ.ഇക്കാലയളവില്‍ 2,52,20640 രൂപ അപ്പം വിറ്റ് വരവിലൂടെ ലഭിച്ചു.
12,73,75320 രൂപയാണ് കാണിക്ക ഇനത്തില്‍ ലഭിച്ചത്.അക്കോമഡേഷന്‍ ഇനത്തില്‍ 48,84,549 രൂപയും, നെയ്യഭിഷേകത്തിലൂടെ 31 ലക്ഷം രൂപയും ലഭിച്ചതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു.