Type Here to Get Search Results !

അയ്യപ്പനെ കാണാന്‍ ഭക്തജനപ്രവാഹം; ഒരാഴ്ച കൊണ്ട് 30 കോടി കവിഞ്ഞ് നടവരവ്



പത്തനംതിട്ട:ശബരിമല നടവരവില്‍ വന്‍ വര്‍ധന. ആദ്യ ഒരാഴ്ച കൊണ്ട് വരുമാനം മുപ്പതു കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്.സാമ്ബത്തിക പ്രതിസന്ധികള്‍ മൂലം നട്ടം തിരിയുന്ന ദേവസ്വം ബോര്‍ഡിന് വലിയ ആശ്വാസമാണ് വരുമാന വര്‍ധനവ്. ഒരുവശത്ത് വരുമാനം കുത്തനെ കൂടുമ്പോഴും ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

കോറോണ നിയന്ത്രണങ്ങള്‍ മാറ്റിയതിനാല്‍ ശബരിമല സന്നിധാനത്തേക്ക് ഇക്കുറി വലിയ ഭക്തജനപ്രവാഹമാണുണ്ടാകുന്നത്. ഇതുതന്നെയാണ് വരുമാനം ഒരാഴ്ച കൊണ്ട് 30 കോടി രൂപയിലെത്താന്‍ കാരണം. കഴിഞ്ഞ വര്‍ഷം ആദ്യ പത്തു ദിവസത്തിനുള്ളില്‍ കേവലം 10 കോടി രൂപ മാത്രമായിരുന്നു നടവരവ്.

ഇത്തവണ അരവണയുടെ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. എന്നാല്‍ ഈ കണക്കുകളുടെ ഔദ്യോഗിക വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് പുറത്തു വിട്ടിട്ടില്ല. വരുമാനമുണ്ടെങ്കിലും അതില്‍ കൂടുതല്‍ ചിലവുണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വാദം.

വരുമാനം ഗണ്യമായി വര്‍ധിക്കുമ്ബോഴും ശബരിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാത്തതിനാല്‍ ഭക്തര്‍ക്ക് വലിയ പ്രതിഷേധമാണുള്ളത്. വരും ദിവസങ്ങളിലും സന്നിധാനത്ത് തിരക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണ ശബരിമല നടവരവ് റെക്കോര്‍ഡ് രേഖപ്പെടുത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad