Type Here to Get Search Results !

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ്; തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

 ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് മൂന്നു മണിക്കാണ് പ്രഖ്യാപനം.2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ കാലാവധി കഴിയുക. 2023 ജനുവരി എട്ടിന് ഹിമാചല്‍ പ്രദേശിന്റെ കാലാവധിയും അവസാനിക്കും.



 തെരഞ്ഞെടുപ്പു തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഗുജറാത്ത് ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഗുജറാത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുതിര്‍ന്ന പൊലീസ ഉദ്യോഗസ്ഥരെയും ദേശീയ പാര്‍ട്ടി പ്രതിനിധികളെയും അവര്‍ കാണുകയും ചെയ്തു.ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടന്നിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad