Type Here to Get Search Results !

പ്രായക്കൂടുതല്‍ മൂലം പ്രസവിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ട് അതാണ് വാടക ഗര്‍ഭപാത്രം തിരഞ്ഞെടുത്തത് നയന്‍‌താര !!

ഒക്ടോബര്‍ 9നാണ് സംവിധായകന്‍ വിഘ്‌നേശ് ശിവനും തെന്നിന്ത്യന്‍ താര റാണി നയന്‍താരയും തങ്ങളുടെ ഇരട്ട കുട്ടികളുടെ വരവ് അറിയിച്ചത്.



അപ്പോള്‍ മുതല്‍ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിഘ്‌നേഷും നയന്‍താരയും ഇക്കഴിഞ്ഞ ജൂണ്‍ 9 ന് വിവാഹിതരായത്.ഇരുവരുടെയും വിവാഹം മഹാബലിപുരത്തെ അത്യാഢംബര റിസോര്‍ട്ടിലായിരുന്നു.വിവാഹ ശേഷം നയന്‍താര അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നും താരം അമ്മയാവാന്‍ ഒരുങ്ങുകയാണെന്നും അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.വിഘ്‌നേഷ് ശിവനും നയന്‍താരയും കുഞ്ഞുങ്ങള്‍ എത്തിയ വിവരം സര്‍പ്രൈസായാണ് ആരാധകരെ അറിയിച്ചത്.


ഞാനും നയന്‍സും അമ്മയും അപ്പയും ആയി. നാം അനുഗ്രഹിക്കപ്പെട്ടവരാണ്. ഇരട്ട കുഞ്ഞുങ്ങള്‍.ഞങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും,ഞങ്ങളുടെ പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും, എല്ലാം ചേര്‍ന്ന് 2 അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തില്‍ ഞങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് വേണം. ഉയിര്‍ & ഉലകം. ജീവിതം കൂടുതല്‍ ശോഭയുള്ളതും മനോഹരവുമാണെന്ന് തോന്നുന്നു. ദൈവം ഇരട്ടി മഹാനാണ്' എന്നാണ് വിഘ്നേഷ് ശിവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവര്‍ക്കും ഒട്ടനവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ ലോകത്ത് ഉടലെടുത്തത്. ഇപ്പോള്‍ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നയന്‍‌താര.


എനിക്ക് മുപ്പത്തിയെട്ട് വയസായതിനാല്‍ പ്രസവധാരണത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ട് കൂടാതെ അങ്ങനെ പ്രസവധാരണം ഞാന്‍ സ്വീകരിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യം മുതലായവ ഉണ്ടാകാന്‍ സാധ്യത ഉണ്ടാകും എന്നും അതിനാല്‍ ആണ് തങ്ങള്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ചത് എന്നുമാണ് നയന്‍താര പറയുന്നത്, എന്നാല്‍ തങ്ങളെ വിമര്‍ശിക്കുന്നവരോട് ഒന്നും തന്നെ പറയാന്‍ ഇല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad