Type Here to Get Search Results !

സംസ്ഥാനത്ത് പാല്‍വില കൂടും; ലിറ്ററിന് നാലുരൂപ വര്‍ധിപ്പിക്കണമെന്ന് യൂണിയനുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂട്ടാനൊരുങ്ങി മില്‍മ.ഉത്പാദനച്ചെലവ് വര്‍ധിച്ചതും ക്ഷീരകര്‍ഷകരുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം.ഡിസംബറിലോ ജനുവരിയിലോ വില വര്‍ധിപ്പിക്കാനാണ് നീക്കം.



 2019-ലാണ് മുന്പ് വില കൂട്ടിയത്. നാലുരൂപയാണ് അന്ന് മില്‍മ വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകള്‍ ലിറ്ററിന് നാലുരൂപ കൂട്ടണമെന്നാണ് ആവശ്യപ്പെട്ടിരുന്നു. വില കൂട്ടുന്നത് പഠിക്കാന്‍ രണ്ടുപേരടങ്ങിയ സമിതിയെ മില്‍മ ഫെഡറേഷന്‍ നിയോഗിച്ചു. ഈ റിപ്പോര്‍ട്ടുംകൂടി കണക്കിലെടുത്താവും അന്തിമതീരുമാനം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad