Type Here to Get Search Results !

മുഖ്യമന്ത്രിയുടെ യൂറോപ് യാത്ര നീട്ടി, നാളെ കോടിയേരിയെ കാണാന്‍ ചെന്നൈയിലേക്ക്



മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ് സന്ദര്‍ശനം നീട്ടി. ഇന്ന് രാത്രിയോടെ ഫിന്‍ലിന്‍ഡിലേക്ക് യാത്ര തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ യാത്ര റദ്ദാക്കി മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് പോകും.


ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഒക്ടോബര്‍ രണ്ടു മുതല്‍ 12 വരെ ഫിന്‍ലന്‍ഡ്, നോര്‍വേ, യു.കെ. എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad