Type Here to Get Search Results !

നിങ്ങൾ ഒരുദിവസം എത്ര പ്രാവശ്യം ടോയ്‌ലറ്റിൽ പോകും? ഹൃദയാഘാതം ഉണ്ടാവുമാേ എന്നറിയാൻ അത് മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് വിദഗ്ദ്ധർ

ആരോഗ്യം: നിങ്ങൾ ദിവസവും രണ്ടിൽക്കൂടുതൽ തവണ ടോയ്‌ലറ്റിൽ പോകാറുണ്ടോ? എങ്കിൽ ഉറപ്പായും നിങ്ങളുടെ ഹൃദയവും വൃക്കകളും പരിശോധിക്കണം. ദിവസവും രണ്ടിൽ കൂടുതൽ തവണ മലവിസർജ്ജനം ചെയ്യുന്നവർക്ക് ഹൃദയാഘാതം, ടൈപ്പ് 2 പ്രമേഹം, വൃക്കരോഗം എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് പെക്കിംഗ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ അഭിപ്രായപ്പെടുന്നത്. 30-നും 79-നും ഇടയിൽ പ്രായമുള്ള 500,000 പേരെ പത്ത് വർഷത്തോളം നിരീക്ഷിച്ചായിരുന്നു പഠനം നടത്തിയത്.



നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവനുസരിച്ചാണ് മലവിസർജ്ജനസമയം ശരീരം തന്നെ നിജപ്പെടുത്തുന്നത്. സാധാരണ ഒരാൾ ദിവസം മലവിസർജനത്തിനായി ഒന്നോ രണ്ടോ തവണ ടോയ്‌ലറ്റിൽ പാേകേണ്ട ആവശ്യമേ ഉള്ളൂ. എന്നാൽ മൂത്രമൊഴിക്കാൻ കൂടുതൽ തവണ പോകേണ്ടി വരും. ഭക്ഷണം ശരിയായി ദഹിച്ച് അതിൽ നിന്ന് ശരീരത്തിന് ആവശ്യമായവ വലിച്ചെടുത്തശേഷം ശേഷിക്കുന്ന മാലിന്യമാണ് മലമായി പുറത്തുപോകുന്നത്. ഭക്ഷണം ശരിയായി ദഹിക്കാതിരിക്കുമ്പോൾ മലത്തിന്റെ അളവ് കുറയുന്നതിനൊപ്പം ശരീരത്തിൽ നിന്ന് പുറത്തുപോകാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യും. ഭക്ഷണം നന്നായി ദഹിക്കാതിരിക്കുന്നത് കുടൽ ക്യാൻസറിന്റെ ലക്ഷണമാവാം. ഇടവിട്ട് ടോയ്‌ലറ്റിൽ പോകുന്നത് മലാശയ കാൻസറിന്റെ ലക്ഷണവുമാവാം. ഇതിനൊപ്പം വയറ്റിൽ വേദന, കടുത്ത ക്ഷീണം, ഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടേണ്ടതാണ്.


ദഹന വ്യവസ്ഥയ്ക്ക് പുറത്തുസംഭവിക്കുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഇത്തരം അസ്വസ്ഥതകൾ ശരീരത്തിനുണ്ടാവാം എന്നും ഗവേഷകർ പറയുന്നുണ്ട്. ഇത്തരത്തിലുളളവർക്ക് ഹൃദയാഘാതം വരാന്നുള്ള സാദ്ധ്യതയും കൂടുതലാണത്രേ.എന്നാൽ അതെങ്ങനെയെന്ന് ഗവേഷകർ വ്യക്തമാക്കുന്നില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം ടോയ്‌ലറ്റിൽ പോകുന്നത് ഗുരതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നുണ്ട്. 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad