Type Here to Get Search Results !

ബില്ല് കൂടുതലാണോ..!?എസി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

പൊതുവെ നമ്മൾ കേൾക്കുന്ന പരാതിയാണ് എസി ഉപയോഗിക്കുന്നത് കൊണ്ട് വൈദ്യുതി ബില്ല് കൂടുന്നു എന്നത്. വളരെയധികം സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഉപകരണമാണ് എസി. സാധാരണ കണ്ടുവരുന്ന ഒരു ടൺ എസി 12 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. എങ്ങനെ എയർ കണ്ടീഷണറുകളിൽ വൈദ്യുതി ലാഭിക്കാം. അതിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം. ആദ്യം ശ്രദ്ധിക്കേണ്ടത് ഏത് തരം എയർ കണ്ടീഷണർ തെരഞ്ഞെടുക്കണം എന്നുള്ളതാണ്.



ശീതികരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായ എസി തിരഞ്ഞെടുക്കുക. വാങ്ങുന്ന സമയത്ത് ബി. ഇ. ഇ സ്റ്റാർ ലേബൽ ഉണ്ടോ എന്ന് നോക്കുക. 5 സ്റ്റാർ ആണ് ഏറ്റവും കാര്യക്ഷമത കൂടിയത്. എസി ഉപയോഗിക്കുന്ന മുറികളിലേക്ക് ജനലുകൾ വാതിലുകൾ, മറ്റു ദ്വാരങ്ങൾ എന്നിവയിൽക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക.


കൂടാതെ എസിയുടെ ടെംപറേച്ചർ സെറ്റിങ് 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതുകൊണ്ട് തന്നെ 25 ഡിഗ്രി സെൽഷ്യസിൽ തെർമോസ്റ്റാറ്റ് സെറ്റ് ചെയ്ത് വെക്കുന്നതാണ് നല്ലത്. എസിയുടെ ഫിൽട്ടർ എല്ലാ മാസവും വൃത്തിയാക്കുക, എസിയുടെ കണ്ടെൻസറിന് ചുറ്റും ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പു വരുത്തുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക.


ആവശ്യത്തിന് ഉപയോഗിക്കുക, ചൂട് കുറവുള്ള സമയങ്ങളിൽ സീലിങ് ഫാൻ, ടേബിൾ ഫാൻ മുതലയാവ ഉപയോഗിക്കുക. ഊർജ്ജ കാര്യക്ഷമത കൂടിയ ഇൻവെർട്ടർ എസി ഇന്ന് ലഭ്യമാണ്. അത്തരം എസികൾ വാങ്ങി ഉപയോഗിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad