Type Here to Get Search Results !

എല്‍ദോസിനെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ല'; വിശദീകരണം വൈകിയാല്‍ നടപടികളിലേക്ക് കടക്കുമെന്ന് സുധാകരന്‍

എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എംഎൽഎയോട് വിശദീകരണം തേടിയിട്ടുണ്ട്, മറുപടിയില്ലെങ്കിൽ നടപടിയെടുക്കും. എന്താണ് സംഭവിച്ചതെന്നതിൽ എംഎൽഎയുടെ ഭാഗം കേൾക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല.(will take action against eldose kunnappillil- ks sudhakaran)എംഎൽഎയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല.



 നിയമനടപടിയിൽ നിന്നും ഒഴിവാക്കാൻ ആകും എംഎൽഎ ഒളിവിൽ പോയത്. പ്രതികൾ ഒളിവിൽ പോകുന്നതിൽ അത്ഭുതമില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിഒരു ജനപ്രതിനിധിയിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെപിസിസിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല.കമ്മീഷനെ വച്ച് തീവ്രത അളക്കില്ല. അത് കോൺഗ്രസിന്‍റെ നിലപാട് അല്ല.ഇതൊക്കെ സിപിഐഎം ചെയ്യുന്നതാണ്.കുറ്റം ചെയ്തവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കും. കെപിസിസി അംഗം മാത്രമാണെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും കെ സുധാകരൻ പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad