Type Here to Get Search Results !

ഇനി 5ജി ഭരിക്കും , 4ജി വഴിയൊതുങ്ങും ; സേവനങ്ങള്‍ക്ക് സ്പീഡ് കൂടും

5ജി സേവനങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ (IMC-2022) ആറാമത് എഡിഷന്‍ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്ത് 5G സേവനങ്ങള്‍ ഉദ്ഘാടനം ചെയ്യുക.

Û


മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ 5G യുടെ വാണിജ്യപരമായ സേവനം അതിനുശേഷം ആരംഭിക്കുമെന്നാണ് സൂചന. റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും ഒക്ടോബറില്‍ തന്നെ 5G ആരംഭിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ദീപാവലിയോടെ മെട്രോകളില്‍ 5G സേവനങ്ങള്‍ ലഭ്യമാക്കും.


വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് 5G സേവനങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നത്. അടുത്തിടെ, 5G സ്പെക്‌ട്രം ലേലം വിജയകരമായി നടത്തിയിരുന്നു. ഇതിലൂടെ 51,236 മെഗാഹെര്‍ട്സ് എയര്‍വേവ് ടെലികോം കമ്പനികള്‍ക്ക് അനുവദിക്കുകയും 1,50,173 കോടി രൂപയുടെ മൊത്ത വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു. വേഗത്തിലുള്ള 5G യുടെ നടപടികള്‍ സുഗമമാക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) 2022 ഓഗസ്റ്റില്‍ റൈറ്റ് ഓഫ് വേ (RoW) ചട്ടങ്ങള്‍ 2016 ഭേദഗതി ചെയ്തിരുന്നു. 


ഈ വര്‍ഷാവസാനത്തോടെ എല്ലാ പ്രധാന മെട്രോ നഗരങ്ങളെയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയാണ് ടെലികോം കമ്ബനികള്‍ക്ക് ഉള്ളത്. 2023 അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ നഗരപ്രദേശങ്ങളിലും 5ജി ലഭ്യമാകുമെന്ന് നെറ്റ്‌വര്‍ക്ക് ദാതാക്കള്‍ അറിയിച്ചിട്ടുണ്ട് കൂടാതെ നഗരങ്ങളിലും 5ജി ലഭ്യമാകുമെന്ന് കമ്ബനി അറിയിച്ചു. 2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5ജി സേവനം ലഭ്യമാകും.


തങ്ങളുടെ സിം 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തവര്‍ അവരുടെ സിമ്മുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് എയര്‍ടെല്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. 5ജിയെ ഇത് സപ്പോര്‍ട്ട് ചെയ്യും. തങ്ങളുടെ പ്രദേശത്ത് 5ജി ലഭിക്കുമോ, എപ്പോള്‍ ലഭിക്കുമെന്ന് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അവരുടെ നഗരവും ഫോണും ഉപയോഗിച്ച്‌ എയര്‍ടെല്‍ താങ്ക്സ് ആപ്പില്‍ അപ്ഡേഷന്‍ പരിശോധിക്കാവുന്നതാണ്. 5ജി ആരംഭിച്ചതിന് ശേഷം മാത്രമേ ഈ ഫീച്ചര്‍ ലൈവ് ആകൂ.


ആദ്യം തന്നെ ലേലത്തില്‍ സ്വന്തമാക്കിയ 5ജി സ്‌പെക്‌ട്രത്തിന് വേണ്ടി അഡ്വാന്‍സായി തുകയടച്ച്‌ എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. നല്‍കേണ്ട ആകെ തുകയില്‍ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പിന് നല്‍കിയിരിക്കുന്നത്. 20 വര്‍ഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്ബനിയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നാലുവര്‍ഷത്തെ തുകയാണ് മുന്‍കൂറായി എയര്‍ടെല്‍ നല്‍കിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad