Type Here to Get Search Results !

അമ്മയുടെ 10 പവൻ മോഷ്ടിച്ചു; മകളും മരുമകനും അറസ്റ്റിൽ

തിരുവനന്തപുരം:

അമ്മയുടെ 10 പവൻ മോഷ്ടിച്ച കേസിൽ മകളും മരുമകനും അറസ്റ്റിലായി.

സ്വർണം വീണ്ടെടുത്ത് പൊലീസ് പരിശോധിച്ചപ്പോൾ ഇതിൽ 5 പവൻ മുക്കുപണ്ടം.

5 പവൻ സ്വർണം മകൾ എടുത്തിട്ട് പകരം മുക്കുപണ്ടം വച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരം കരമന കുന്നിൻപുറം വീട്ടിൽ താമസിക്കുന്ന ഐശ്വര്യ (22), ഭർത്താവ് കിരൺരാജ് (26) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.



ഐശ്വര്യയുടെ കുടുംബവീടായ പേരൂരിലെ വീട്ടിൽ ഓണാവധിക്കാലത്താണു മോഷണം നടന്നത്. ഐശ്വര്യ ഓണത്തിന് ഇവിടെ എത്തിയ അവസരത്തിൽ അമ്മ പാലക്കാട്ട് ജോലിക്കു പോയിരിക്കുകയായിരുന്നു.

ഈ സമയത്ത് ഐശ്വര്യ സ്വർണവുമായി തിരുവനന്തപുരത്തേക്കു പോയെന്നാണു കേസ്.

അമ്മ തിരികെ എത്തിയപ്പോഴാണു സ്വർണം കാണാതായ വിവരം അറിയുന്നത്. തുടർന്ന് അമ്മ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.സ്വർണം മോഷ്ടിച്ചതു മകളാണെന്നു കണ്ടെത്തി. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad