Type Here to Get Search Results !

വഴിയരികിലെ കടയില്‍ നിന്ന് 10 കിലോ മാമ്പഴം മോഷ്ടിച്ച് പൊലീസുകാരന്‍; സിസിടിവി ദൃശ്യങ്ങള്‍ കുടുക്കി

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വഴിയരികിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചത്. കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തില്‍ മുണ്ടക്കയം സ്വദേശി ശിഹാബിനെതിരെ പൊലീസ് കേസെടുത്തു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലര്‍ച്ചയായിരുന്നു മോഷണം. രാവിലെ കടതുറക്കാന്‍ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.



തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകകായിരുന്നു.കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പടെ വ്യക്തമായിരുന്നതാണ് 'മോഷ്ടാവിനെ' കണ്ടെത്താന്‍ സഹായിച്ചത്. കടയുടെ അരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ പൊലീസുകാരന്‍ മാമ്പഴങ്ങള്‍ എടുത്ത് വണ്ടിയില്‍ ഇടുന്നതുള്‍പ്പടെ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. വിശപ്പ് കാരണമല്ല മാമ്പഴം എടുത്തതെന്ന് വ്യക്തമായതോടെയാണ് കാഞ്ഞിരപ്പിള്ളി പൊലീസ് കേസെടുത്തത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad