Type Here to Get Search Results !

World Heart Day 2022: ലോക ഹൃദയ ദിനം; അവഗണിക്കരുതേ ഈ ലക്ഷണങ്ങളെ

ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് ഹൃദയം. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29 ന് ലോക ഹൃദയ ദിനമായി ആചരിച്ചു വരുന്നു. പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഹൃദ്രോഗം മൂലം ജീവന്‍ നഷ്ടപ്പെടുന്നതായാണ് കണക്കുകള്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ചും (CVD) അതിന്റെ മുന്നറിയിപ്പ് സൂചനകളെക്കുറിച്ചും പ്രതിരോധ രീതികളെക്കുറിച്ചും അറിയുന്നതിനും പ്രചരിപ്പിക്കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്.



ആളുകള്‍ക്കിടയില്‍ ഉദാസീനമായ ജീവിതശൈലി വര്‍ദ്ധിക്കുന്നതോടെ ഹൃദയാരോഗ്യം നിരീക്ഷിക്കുന്നത് വളരെ അത്യാവശ്യമായിരിക്കുന്നു. ഹൃദയത്തിന്റെ സമയബന്ധിതമായ നിരീക്ഷണവും ഹൃദ്രോഗത്തിന്റെ രോഗനിര്‍ണയവും വളരെ പ്രധാനമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.


അസ്വസ്ഥത...


വിശ്രമിക്കുമ്പോഴോ വ്യായാമങ്ങള്‍ ചെയ്യുമ്പോഴോ നെഞ്ചിലെ സമ്മര്‍ദ്ദം, വേദന എന്നിവ ഇതില്‍ ഉള്‍പ്പെടാം. ഇത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിലനില്‍ക്കും. ഇത് ഹൃദയാഘാതതിന്റെ ലക്ഷണമാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 


കൈകളിലേക്ക് പടരുന്ന വേദന


ശരീരത്തിന്റെ പ്രത്യേകിച്ച് കൈകളിലേക്ക് തോളില്‍ നിന്ന് ഇടതുവശത്തേക്ക് വേദന പ്രസരിക്കുന്നതാണ് മറ്റൊരു ഹൃദയ രോഗ ലക്ഷണം. .


തലചുറ്റല്‍


പെട്ടെന്ന് ബാലന്‍സ് നഷ്ടപ്പെടുകയോ തളര്‍ച്ച അനുഭവപ്പെടുകയോ ചെയ്യുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെ ലക്ഷണമാണ്. ഒരു വ്യക്തിയുടെ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയുന്നില്ല എന്നാണ് ഈ ലക്ഷണം സൂചിപ്പിക്കുന്നത്.


അമിതമായി വിയര്‍ക്കുക


ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒരു കാരണവുമില്ലാതെ വിയര്‍പ്പ് വരുന്നത് ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്ന് വിദഗ്ധര്‍ പറയുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad