Type Here to Get Search Results !

ഹര്‍ത്താലിലെ വ്യാപക ആക്രമണം , സര്‍വീസുകള്‍ ക്രമീകരിച്ച്‌ കെഎസ്‌ആര്‍ടിസി, പൊലീസ് സഹായത്തോടെ മാത്രം സ‍ര്‍വീസ്

 പൊലീസ് സഹായം തേടിയ ശേഷം സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്ന് യൂണിറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം . ബസുകള്‍ക്ക് നേരെ ഉണ്ടായ ആക്രമന്‍ത്തില്‍ വാഹനങ്ങളുടെ ചില്ല് തകര്‍ന്നതിനൊപ്പം തന്നെ ബസ് ഡ്രൈവര്‍മാര്‍ക്കും 15 വയസുളള യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട് . ആലുവയില്‍ ഹെല്‍മറ്റ് വച്ച്‌ കെ എസ് ആര്‍ ടി സി ബസ് ഡ്രവര്‍ ഹൈല്‍മറ്റ് വച്ച്‌ ബസ് ഓടിക്കുന്ന കാഴ്ചയും കേരളം കണ്ടു



അതേസമയം പി എസ് സി അടക്കം പരീക്ഷകള്‍ക്ക് മാറ്റം ഇല്ലാത്തതിനാല്‍ പലയിടത്തും ആളുകളുടെ യാത്ര ദുരിതത്തിലായിട്ടുണ്ട് . ആക്രമണം ഉണ്ടായ ബസിലെ യാത്രക്കാരും പെരുവഴിയിലാണ് . പലയിടത്തും ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞവരെ പിടികൂടാനായിട്ടില്ല .തിരുവനന്തപുരം ബാലരാമപുരത്ത് ബസിനു നേരെ കല്ലേറ് നടത്തിയ ഒരാളെ പൊലീസ് പിടികൂടി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad