Type Here to Get Search Results !

കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ അവസാന നീക്കം; വിഭജിച്ച്‌ നാല് സ്വതന്ത്ര സ്ഥാപനങ്ങളാക്കും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയെ (KSRTC) രക്ഷിക്കാന്‍ അവസാന നീക്കവുമായി സര്‍ക്കാര്‍. നാലു സ്വതന്ത്ര സ്ഥാപനമായി കോര്‍പറേഷനെ വിഭജിക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം

കൂടുതല്‍ വരുമാനത്തിനും കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിനും വേണ്ടിയാണിത്. വിവിധ ജില്ലകളിലെ സര്‍വീസ് ഓരോ സ്ഥാപനത്തിന്റെയും കീഴിലാക്കും.



കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുക. നാലാമത്തേത് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാകും. ഇതിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരിക്കും. ആസ്തികളും ബസുകളും വീതിച്ചു നല്‍കും. ജീവനക്കാരെ പുനര്‍വിന്യസിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad