Type Here to Get Search Results !

കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തില്ല,പൊലീസ് സഹായത്തോടെ പരമാവധി ബസുകള്‍ ഓടുമെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു . പോലീസ് സഹായത്തോടെ പരമാവധി സര്‍വീസുകള്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കി.



ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ​മന്ത്രി പറഞ്ഞു. ആക്രമണം നടത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ​ഗതാ​ഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി .


കെ എസ് ആര്‍ ടി സിയുടെ 30ലേറെ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക് . പലയിടത്തും ബസ് ഡ്രൈവര്‍മാര്‍ക്കും യാത്രകാര്‍ക്കും പരിക്കേറ്റിട്ടുണ്ട് . പല ഡിപ്പോകളില്‍ നിന്നും പുറപ്പെടുന്ന ബസുകളുടെ എണ്ണം കുറച്ചിട്ടുണ്ട് . പൊലീസ് സഹായത്തോടെയാണ് പലയിടത്തും കെ എസ് ആര്‍ ടി സി സര്‍വീസ് .


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad