Type Here to Get Search Results !

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു !

 അതെ.. കഴിഞ്ഞ 70 വർഷത്തേക്കാൾ ഏറ്റവും അടുത്തും, ഏറ്റവും തെളിഞ്ഞും നമ്മുടെ കൂറ്റൻ ഗ്രഹമായ വ്യാഴത്തെ ഇനി കുറച്ചു ദിവസം കാണാം.സൂര്യനായ് നേരെ എതിരായി.. അതായത് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുമ്പോൾ കിഴക്കു ഉദിക്കുകയും, പാതിരാത്രി തലയ്ക്കു മുകളിൽ വരികയും, രാവിലെ കിഴക്കു സൂര്യൻ ഉദിക്കുമ്പോൾ വ്യാഴം പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു.ചുരുക്കിപ്പറഞ്ഞാൽ രാത്രി മുഴുവനും വ്യാഴത്തെ കാണുവാനാകും. അതും ഏറ്റവും തെളിച്ചത്തോടെ.ഭൂമിയുടെയും, വ്യാഴത്തിന്റെയും പ്രദക്ഷിണ വഴി കൃത്യം വൃത്താകൃതിയിൽ അല്ലാത്തതുകാരണമാണ് എല്ലാ വർഷവും ഇതുപോലെ ഇത്ര അടുത്ത് വ്യാഴത്തെ കാണുവാൻ കഴിയാത്തതു.



സെപ്റ്റംബർ 26-ന്ആയിരിക്കും വ്യാഴം ഏറ്റവും അടുത്ത് വരിക. അന്ന് വ്യാഴത്തിലേക്കുള്ള ദൂരം വെറും 59 കോടി കിലോമീറ്റർ മാത്രം ആയിരിക്കും.

കാണുവാൻ:

സൂര്യാസ്തമയ സമയത്തു കിഴക്കു ഉദിക്കും.രാത്രി 12 മണിക്ക് നേരെ തലയ്ക്ക് മുകളിലും, വെളുപ്പിന് പടിഞ്ഞാറും ആയി കാണാം.

വെളുപ്പിന്കി ഴക്ക് നല്ല ശോഭയോടെ കാണുന്നത് ശുക്രൻ ഗ്രഹവും, അതെ സമയം തലയ്ക്ക് മുകളിൽ അൽപ്പം ചുവന്നു കാണുന്നത് ചൊവ്വ ഗ്രഹവും ആണ്.

നഗ്‌ന നേത്രംകൊണ്ട് നല്ല തെളിഞ്ഞു ഒരു നക്ഷത്രം കണക്കെ ഇവയെ കാണാം

അൽപ്പം വലിയ ബൈനോക്കുലറിലൂടെയോ. ടെലസ്കോപ്പിലൂടെ നോക്കിയാൽ വ്യാഹത്തിന്റെ 4 ഉപഗ്രഹങ്ങളെയും കാണാം.


അടുത്ത രണ്ട്-മൂന്നു ദിവസം മുഴുവൻ വ്യാഴം ഭൂമിക്ക് 70 വർഷത്തിലെ ഏറ്റവും അടുത്ത ദൂരത്തായിരിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad