Type Here to Get Search Results !

ക്ലിഫ് ഹൗസിലെ തൊഴുത്തു നിർമാണം തുടങ്ങി; പശുക്കൾക്കു പാട്ടു കേൾക്കാൻ മ്യൂസിക് സിസ്റ്റം

 മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തി‍ന്റെയും ചുറ്റുമതിലിന്റെയും നിർമാണം തുടങ്ങി. രണ്ടു മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണു പൊതുമരാമത്തു വകുപ്പ് (കെട്ടിട വിഭാഗം), കരാറുകാരനു നൽകിയ കർശന നിർദേശം. പശുക്കൾക്കു പാട്ടു കേൾക്കാൻ തൊഴുത്തിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതും ആലോചനയിലാണ്.



8 പേർ ടെൻഡറിൽ പങ്കെടുത്തു. ബാലരാമപുരം സ്വദേശിക്കാണ് പൊതുമരാമത്തു വകുപ്പ് കരാർ നൽകിയത്. നിർമാണച്ചെലവ് 42.90 ലക്ഷം രൂപ. ക്ലി‍ഫ് ഹൗസിൽ നിലവിലെ തൊഴുത്തിൽ 5 പശുക്കളുണ്ട്. ഇതിനു പുറമേയാണ് 6 പശുക്കളെ പ്രവേശിപ്പിക്കാൻ പുതിയ തൊഴുത്തു നിർമിക്കുന്നത്. ജോലിക്കാർക്കു താമസിക്കാനായി വർഷങ്ങൾക്കു മുൻപു നിർമിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കാലിത്തൊഴുത്തു നിർമിക്കുന്നത്.

♡ ㅤ   ❍ㅤ      ⌲ 

ˡⁱᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

*°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°*

*🪀 ᴏɴʟɪɴᴇ ᴇᴅᴋ ɴᴇᴡs™* | 29 SEP 2022

_https://chat.whatsapp.com/JAa1gjdSNh19jKLOElWhXc_

🔸 ᴊᴏɪɴ ᴛᴏ ɢᴇᴛ ʟɪᴠᴇ ɴᴇᴡs ϙᴜɪᴄᴋʟʏ

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad