Type Here to Get Search Results !

നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവർക്ക് പണികിട്ടും; വീട്ടിലെത്തി പൊക്കി എം.വി.ഡി, ലൈസൻസ് റദ്ദ് ചെയ്തു

സമൂഹമാധ്യമങ്ങളിൽ പ്രശസ്തി കൂട്ടുന്നതിന് വാഹനങ്ങളിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഇത്തരത്തിൽ വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർ​െക്കതിരേ കർശന നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ വിഡിയോ ചിത്രീകരിച്ച യുവാക്കളെ എം.വി.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി പിടികൂടിയിരുന്നു. ഇതിന്റെ വിഡിയോയും എം.വി.ഡി ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.



ഇതിനുമുമ്പ് അഞ്ചുപേർ ഒരു ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച വിദ്യാർഥികളേയും അധികൃതർ പിടികൂടി താക്കീത് ചെയ്തിരുന്നു. റീൽസെടുക്കാൻ വേണ്ടി സ്കൂട്ടറില്‍ അഞ്ച് പേർ സഞ്ചരിക്കുകയായിരുന്നു. ഇടുക്കി ആർ.ടി.ഒ ആർ. രമണൻ ഇവർക്ക് നൽകിയ മാതൃകാപരമായ ശിക്ഷയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വിദ്യാർഥികളെ ഇടുക്കി ഗവൺമെന്റ് ആശുപത്രിയിൽ രണ്ടുദിവസത്തെ സാമൂഹിക സേവനത്തിനാണ് ആർ.ടി.ഒ നിയോഗിച്ചത്.


*അനധികൃത എക്സ്ഹോസ്റ്റുകൾ വ്യാപകം*


ഇരുചക്ര വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് പൈപ്പുകളിൽ വ്യാപകമായി മാറ്റം വരുത്തുന്നതായി മോട്ടോർ വാഹന വകുപ്പ് പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 279, 290 വകുപ്പുകളും മറ്റ് പ്രസക്തമായ വകുപ്പുകളും പ്രകാരം കേസെടുക്കാവുന്ന കുറ്റമാണിത്. ആവർത്തിച്ചുള്ള കേസുകളുണ്ടെങ്കിൽ എക്‌സ്‌ഹോസ്റ്റുകൾ മാറ്റിസ്ഥാപിച്ച ഗാരേജ് ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു. അമിത ശബ്ദവും, അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം ഇത്തരം ആളുകളെ കൊണ്ട് വഴിയാത്രക്കാരും മറ്റു വാഹനങ്ങളും പൊറുതി മുട്ടുകയാണ്.


ബുള്ളറ്റ് റൈഡർമാർ അവരുടെ മോട്ടോർ സൈക്കിളുകളുടെ പിടിപ്പിക്കുന്ന അനധികൃത എക്‌സ്‌ഹോസ്റ്റിൽ നിന്ന് വെടിയുതിർക്കുന്ന തരത്തിലുളള ശബ്ദം പുറത്തുവരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. പടക്കം പൊട്ടുന്നത് പോലെയുളള ശബ്ദമാണ് എക്സ്ഹോസ്റ്റിൽ നിന്ന് വരുന്നത്.


ഇത്തരത്തിലുള്ള മോഡിഫിക്കേഷനുകൾ വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തെയും എഞ്ചിനെയും ബാധിക്കുന്ന ഗുരുതരമായ മെക്കാനിക്കൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇങ്ങിനെയുള്ള എക്‌സ്‌ഹോസ്റ്റുകൾ ഇന്ത്യയിൽ മോട്ടോർ സൈക്കിളുകളിലോ കാറുകളിലോ സ്ഥാപിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ അത് പൊതുവഴിയിൽ ഇപയോഗിക്കാനുളള അനുമതിയില്ല. മോഡിഫൈ ചെയ്ത മോട്ടോർസൈക്കിളുകൾ ഫ്ലാറ്റ്ബെഡിൽ റേസിങ് ട്രാക്ക് പോലെയുള്ള സ്ഥലങ്ങളിൽ എത്തിച്ചാണ് ഉപയാഗിക്കേണ്ടത്. പൊതുനിരത്തുകളിൽ ആഫ്റ്റർ മാർക്കറ്റ് എക്‌സ്‌ഹോസ്റ്റ് സ്ഥാപിച്ച് വാഹനം ഓടിച്ചാൽ പോലീസിന് വാഹനം പിടിച്ചെടുക്കാനും എക്സ്ഹോസ്റ്റ് നശിപ്പിക്കാനും നിയമപരമായി അധികാരമുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad