Type Here to Get Search Results !

സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.



ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്ത് 10ന് രാജുവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ട്രെഡ്മില്‍ ഉപയോ​ഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് നിലത്തുവീഴുകയായിരുന്നു. ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.


സ്വതസിദ്ധമായ തമാശകളിലൂടെ ഹാസ്യരംഗത്ത് തന്‍റേതായ ഇടം നേടിയ കലാകാരനാണ് രാജു. 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച്' എന്ന ടാലന്‍റ് ഷോയിലൂടെ സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലേക്ക് ചുവടുവെച്ച രാജു, രണ്ടാം റണ്ണറപ്പായി ഫിനിഷ് ചെയ്തു. തുടര്‍ന്ന് 'ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് - ചാമ്ബ്യന്‍സ്' എന്ന സ്പിന്‍-ഓഫില്‍ പങ്കെടുത്ത് 'കോമഡി കിംഗ്' എന്ന പട്ടവും ലഭിച്ചു. ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയായിരുന്നു. മേനെ പ്യാര്‍ കിയാം, ബാസിഗര്‍, ബോംബെ ടു ഗോവ, ആംദാനി അത്താനി ഖര്‍ച്ച റുപയ്യ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഫിലിം ഡെവലപ്‌മെന്‍റ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad