Type Here to Get Search Results !

വാട്ട്‌സ്ആപ്പ് അടക്കമുള്ള ആപ്പുകളുടെ ഇൻറർനെറ്റ് കോളിംഗ് നിയന്ത്രണം; ട്രായ്‌യുടെ നിർദ്ദേശം തേടി ടെലികോം വകുപ്പ്



▪️രാജ്യത്തെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്.


വാട്ട്‌സ്ആപ്പ്,സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളുടെ സൗജന്യ ഇന്റർനെറ്റ് കോളിംഗ് നിയന്ത്രിക്കുന്നതിൽ ടെലികോം വകുപ്പ് ട്രായ്‌യുടെ നിർദ്ദേശം തേടി.ഇൻറർനെറ്റ് കോളിംഗ് സംബന്ധിച്ച 2008 ലെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ കഴിഞ്ഞ ആഴ്ച ടെലികോം വകുപ്പ് (DoT) അവലോകനത്തിനായി വീണ്ടും അയച്ചു. പുതിയ സാങ്കേതിക വിദ്യകളുടെ ആവിർഭാവത്തിനിടയിൽ ഉണ്ടായ സാങ്കേതിക പരിതസ്ഥിതിക മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു സമഗ്ര നിർദ്ദേശം നൽകണമെന്നാണ് സെക്ടർ റെഗുലേറ്ററോട് ആവശ്യപ്പെട്ടിരിക്കുന്നത്.“ട്രായിയുടെ ഇന്റർനെറ്റ് ടെലിഫോണി ശുപാർശ മുമ്പ് DoT അംഗീകരിച്ചില്ല.


ഇപ്പോൾ ഇന്റർനെറ്റ് ടെലിഫോണിയ്ക്കും ഒ.ടി.ടി പ്ലേയറിനുമായി ഡിപ്പാർട്ട്മെന്റ് ട്രായിയിൽ നിന്ന് സമഗ്രമായ റഫറൻസ് തേടിയിട്ടുണ്ട്.”- ഒരു ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. ടെലികോം ഓപ്പറേറ്റർമാർക്കും, ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ‘ഒരേ സേവന നിയമം’ എന്ന തത്വം കൊണ്ടുവരണമെന്നും ടെലികോം ഓപ്പറേറ്റർമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad