Type Here to Get Search Results !

രാജ്യത്തെത്തിച്ച ചീറ്റകള്‍ക്ക് പേര് നിര്‍ദേശിക്കാം, സംസ്‌കാരത്തോട് ചേര്‍ന്ന് നില്‍ക്കണം'; മത്സരത്തിലെ വിജയിക്ക് സമ്മാനവും പ്രഖ്യാപിച്ച് പ്രധാനമന്ത്രി

: നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേരുകള്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പേരുകള്‍ നമ്മുടെ പാര്യമ്പര്യങ്ങളുമായി ഇണങ്ങുന്നതാണെങ്കില്‍ അത് വളരെ നല്ലാതായിരിക്കുമെന്നും മോദി പറഞ്ഞു.മന്‍ കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.ചീറ്റപ്പുലികളുടെ തിരിച്ചു വരവില്‍ 130 കോടി ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുകയും ആഹ്ളാദിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്ന് പറഞ്ഞ മോദി മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും ആളുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ തന്നെ ചീറ്റകളെ കാണാന്‍ അവസരമുണ്ടാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നമീബിയയില്‍ നിന്നും ഏട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിച്ചത്. പ്രധാനമന്ത്രി തന്നെയായിരുന്നു പിറന്നാള്‍ ദിനത്തില്‍ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് ചീറ്റകളെ തുറന്നു വിട്ടത്. ഓരോ ചീറ്റയെയും നിരീക്ഷിക്കാന്‍ പ്രത്യക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൊതുജനങ്ങള്‍ക്ക് ചീറ്റകളെ എപ്പോള്‍ കാണാമെന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയെന്ന് മന്‍ കീ ബാത്തിന്‍ മോദി പറഞ്ഞു.



രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളെയാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ആണ്‍ ചീറ്റകളില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. ഒറ്റ പ്രസവത്തില്‍ ജനിക്കുന്ന ആണ്‍ ചീറ്റകള്‍ ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജീവിക്കും. ഒത്ജിവരോംഗോ റിസര്‍വില്‍ നിന്നാണ് ഇവരെ പിടിച്ചത്. മൂന്നാമത്തെ ആണ്‍ ചീറ്റ എരിണ്ടി റിസര്‍വില്‍ നിന്നുമാണ്. ആദ്യത്തെ പെണ്‍ ചീറ്റയെ കണ്‍സര്‍വേഷന്‍ ഫണ്ട് തെക്ക് കിഴക്കന്‍ നമീബയില്‍ നിന്നും രക്ഷിച്ചെടുത്തതാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad