Type Here to Get Search Results !

ജിമ്മില്‍ വ്യായാമം ചെയ്യുമ്ബോള്‍ ഹൃദയാഘാതം എന്തുകൊണ്ടാണ് സംഭവിക്കുന്നത്? എങ്ങനെ തടയാം; സ്ഥിരമായി ജിമ്മില്‍ പോകുന്നവര്‍ ഹൃദയാഘാത സാധ്യത നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ

ഡല്‍ഹി: ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞുവീണാണ് ഹാസ്യനടന്‍ രാജു ശ്രീവാസ്തവയുടെ മരണം.



മാസങ്ങള്‍ക്ക് മുമ്ബ് ഡല്‍ഹിയിലെ ഒരു ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ നടന്‍ ചികിത്സയിലിരിക്കെ ഇന്നാണ് അന്തരിച്ചത്‌. സമീപ വര്‍ഷങ്ങളില്‍ ഇത്തരം നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.


ഹൃദയാഘാതം, ഹൃദയസ്തംഭനം, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം എന്നിവ എല്ലാം ഇപ്പോള്‍ സര്‍വസാധാരണമായി കഴിഞ്ഞിരിക്കുന്നു. കുറച്ചു കാലം മുന്‍പ് വരെ ഇത്തരം അസുഖങ്ങള്‍ പ്രായമായവരില്‍ മാത്രമാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 40 വയസ്സില്‍ താഴെ ഉള്ളവര്‍ പോലും ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചു പോകുന്നു.


വ്യായാമത്തിനിടയില്‍ പെട്ടെന്നുള്ള ഹൃദയസ്തംഭനം സംഭവിക്കുന്നത് ഹൃദയത്തില്‍ നിലവിലുള്ള തടസ്സങ്ങള്‍ മൂലമോ രോഗനിര്‍ണയം നടത്താത്തതു മൂലമോ ആണെന്ന് ഹൃദ്രോഗ വിദഗ്ധനും എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ പ്രൊഫസര്‍ കെ ശ്രീനാഥ് റെഡ്ഡി വിശദീകരിച്ചു. നല്ല ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരുന്ന വ്യക്തികള്‍ക്ക് അവരുടെ പതിവ് ദിനചര്യ പിന്തുടരാനും ജിമ്മില്‍ പോകാനും കഴിയും.


നിങ്ങള്‍ സ്ഥിരമായി ജിമ്മില്‍ പോകുന്ന ആളാണെങ്കില്‍ ഹൃദയാഘാത സാധ്യത നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ:


ജിമ്മില്‍ വിപുലമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരാള്‍ ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച്‌ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം. എണ്ണമയമുള്ളതോ ജങ്ക് ഫുഡുകളോ കഴിക്കുന്നത് ഒഴിവാക്കുക.


രക്തപ്രവാഹം നിയന്ത്രിക്കാന്‍ ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക.


നിങ്ങള്‍ക്ക് സുഖമില്ലാതാകുന്ന ദിവസങ്ങളില്‍ ജിം ഒഴിവാക്കുക.


നിങ്ങളുടെ ശാരീരിക കഴിവുകള്‍ക്കനുസരിച്ച്‌ വ്യായാമം ചെയ്യുക.


നിങ്ങളുടെ ശരീരത്തിന്റെ കഴിവ് മനസ്സിലാക്കാതെ വ്യായാമത്തിലേര്‍പ്പെടുന്നത്‌ നിങ്ങളെ അപകടത്തിലാക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad