Type Here to Get Search Results !

ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്ബന്നന്‍; വീഴ്ത്തിയത് ജെഫ് ബെസോസിനെ

 ലോകത്തിലെ രണ്ടാമത്തെ വലിയ സമ്ബന്നനായി ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണും ഇന്ത്യന്‍ ശതകോടീശ്വരനുമായ ഗൗതം അദാനി ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്നാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സമ്ബന്നനായത്.ഫോര്‍ബ്‌സിന്റെ തത്സമയ ഡാറ്റ പ്രകാരം 273.5 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി തുടരുന്ന ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കിന് തൊട്ടു പിറകിലാണ് അദാനി.



അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുതിച്ചുയര്‍ന്നതോടുകൂടി അദാനിയുടെ സമ്ബത്ത് അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാക്കി. ഫോര്‍ബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 2022 സെപ്റ്റംബര്‍ 16 വരെ അദാനിയുടെ ആസ്തി 155.7 ബില്യണ്‍ ഡോളറാണ്.


ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ബിഎസ്‌ഇയില്‍ റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ ഗൗതം അദാനിയുടെ തത്സമയ ആസ്തി കുത്തനെ ഉയര്‍ന്നു.


2022-ല്‍ 70 ബില്യണ്‍ ഡോളറിലധികമാണ് അദാനി തന്റെ സാമ്ബത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയില്‍, അദ്ദേഹം മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും ധനികനായി. ഏപ്രിലില്‍ മൈക്രോസോഫ്റ്റിന്റെ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിലോകത്തിലെ നാലാമത്തെ വലിയ സമ്ബന്നനായി. തുടര്‍ന്ന് ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്ബന്നനായി മാറിയത്.


2022 മാര്‍ച്ചിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകള്‍ പ്രകാരം അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ 75 ശതമാനം ഓഹരിയും അദാനിയുടെ സ്വന്തമാണ്.


റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 92.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി എട്ടാം സ്ഥാനത്താണ്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad