Type Here to Get Search Results !

റോഡ് തകർന്നാൽ പ്രാഥമിക ഉത്തരവാദിത്വം എൻജിനിയർമാർക്കെന്ന് ഹൈക്കോടതി

    കൊച്ചി: റോഡു തകർന്നാൽ പ്രാഥമിക ഉത്തരവാദിത്വം എൻജിനിയർമാർക്കായിരിക്കുമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും ഹൈക്കോടതി. യാത്രക്കാർ ശവപ്പെട്ടിയിലല്ലാതെ ജീവനോടെ വീടുകളിൽ തിരിച്ചെത്തണം. റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന മരണങ്ങൾ തുടർക്കഥയാവാൻ അനുവദിക്കില്ല. സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജികൾ പരിഗണിക്കവേ, ആലുവ - പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ആലുവ സ്വദേശി കുഞ്ഞുമുഹമ്മദ് സെപ്തംബർ 15നു മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യങ്ങൾ പറഞ്ഞത്.



ആലുവ - പെരുമ്പാവൂർ റോഡിന്റെ അറ്റകുറ്റപ്പണികൾ വൈകാനുള്ള കാരണം അറിയിക്കാൻ എൻജിനിയർമാർ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് സൂപ്രണ്ടിംഗ് എൻജിനിയർമാരും കേരള റോഡ് ഫണ്ട് ബോർഡിലെ എക്സിക്യുട്ടിവ് എൻജിനിയർ, അസി. എക്സിക്യൂട്ടിവ് എൻജിനിയർ തുടങ്ങിയവരും ഇന്നലെ ഹാജരായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad