Type Here to Get Search Results !

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം

 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം. പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാനാണ് ബിജെപി പ്രവർത്തകരുടേയും തീരുമാനം. രാജ്യ വ്യാപകമായി പ്രവർത്തകർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.



വന്യജീവികളും പരിസ്ഥിതിയും, സ്ത്രീ ശാക്തീകരണം, തൊഴിൽ നൈപുണ്യം, അടുത്ത തലമുറയുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നീ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന നാല് പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.ട്വിറ്റർ, ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ അദ്ദേഹത്തിന് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്. ശശി തരൂർ എം.പി, ബി.എസ് യെഡ്യൂരപ്പ, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad