Type Here to Get Search Results !

6 ന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍; തകര്‍ന്നടിഞ്ഞ് തായ്‍വാന്‍

 ചൈനീസ് ഭീഷണിക്കിടയില്‍ അനുഭവപ്പെട്ട രണ്ട് ശക്തമായ ഭൂചലനത്തില്‍ കുലുങ്ങി തായ്‍വാന്‍. ഭൂചലനം രേഖപ്പെടുത്തിയ നഗരത്തിലെ പ്രധാനപ്പെട്ട നിര്‍മ്മിതികളില്‍ പലതും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.തെക്ക് കഴിക്കന്‍ തായ്‍വാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തില്‍ ഒരാള്‍ മരുച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയല്‍ കുടിങ്ങിക്കിടക്കുന്നതായും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും ദുരന്തനിവാരണ സംഘം അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ റെയില്‍പാളങ്ങള്‍ തകരുകയും ഒരു ട്രെയിനിന്‍റെ ആറോളം ബോഗികള്‍ പാളം തെറ്റി. ദ്വീപ് രാഷ്ട്രത്തിലെ ഭൂകമ്ബത്തെ തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് പിന്‍വലിച്ചു.



6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം ടൈറ്റുങ് കൗണ്ടിയാണെന്നും ആദ്യ ഭൂചലനത്തിന് പിന്നാലെ ഇതേ പ്രദേശത്ത് തന്നെ 6.4 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഭൂകമ്ബത്തെ തുടര്‍ന്ന്, ഒരാള്‍ മരിക്കുകയും 146 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തായ്‌വാനിലെ അഗ്നിശമന വിഭാഗം അറിയിച്ചു.യൂലിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് നാല് പേരെ രക്ഷപ്പെടുത്തിയതായും തകര്‍ന്ന പാലത്തില്‍ നിന്ന് വീണ വാഹനങ്ങളില്‍ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. എന്നാല്‍, നിരവധി പേര്‍ കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.


അതേ സമയം തായ്‍വാനിലെ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.23 തീവ്രത രേഖപ്പെടുത്തിയതായും 10 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കിഴക്കന്‍ തായ്‌വാനിലെ ഡോംഗ്‌ലി സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമിന്‍റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ആറ് വണ്ടികള്‍ പാളം തെറ്റിയെന്ന് തായ്‌വാന്‍ റെയില്‍വേ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു,എന്നാല്‍, പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു. പര്‍വതപ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നതിനാല്‍ 600-ലധികം ആളുകള്‍ ചിക്കെ, ലിയുഷിഷി എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിലും ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്നും വകുപ്പ് അറിയിച്ചു.


ഭൂചലനത്തെത്തുടര്‍ന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം തായ്‌വാനില്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും പിന്നീട് മുന്നറിയിപ്പ് പിന്‍വലിച്ചു. ഭൂചലനത്തില്‍ തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. യൂലിയില്‍ 7,000-ലധികം വീടുകളില്‍ വൈദ്യുതി ഇല്ലെന്നും ജല പൈപ്പുകളും തകരാറിലായതായും റിപ്പോര്‍ട്ടുകളുണ്ട്.തലസ്ഥാനമായ തായ്‌പേയിയിലെ ദ്വീപിന്‍റെ വടക്കേ അറ്റത്തും കുലുക്കം അനുഭവപ്പെട്ടു. തായ്‌പേയ്‌ക്ക് പടിഞ്ഞാറും പ്രഭവകേന്ദ്രത്തിന് വടക്ക് 210 കിലോമീറ്റര്‍ അകലെയുമുള്ള തായുവാന്‍ നഗരത്തില്‍, ഒരു കായിക കേന്ദ്രത്തിന്‍റെ അഞ്ചാം നിലയില്‍ സീലിംഗ് തകര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു.


പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ തായ്‌വാന്‍ തീരത്ത് അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകമ്ബത്തെ തുടര്‍ന്ന് ഒകിനാവ പ്രവിശ്യയുടെ ഒരു ഭാഗത്ത് ഒരു മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ജപ്പാനിലെ കാലാവസ്ഥാ ഏജന്‍സിയും മുന്നറിയിപ്പ് നല്‍കി.


ശക്തമായ ഭൂചലനത്തില്‍ തായ്‌വാനിലുടനീളം കുലുക്കം അനുഭവപ്പെട്ടതായും തലസ്ഥാനമായ തായ്‌പേയില്‍ കെട്ടിടങ്ങള്‍ അല്‍പ്പനേരം കുലുങ്ങിയതായും ഏജന്‍സി അറിയിച്ചു. തെക്കന്‍ നഗരങ്ങളായ ടെയ്‌നാന്‍, കാഹ്‌സിയുങ് എന്നിവിടങ്ങളിലെ ഫാക്ടറികളുടെ പ്രവര്‍ത്തനത്തെ ഭൂചലനം ബാധിച്ചില്ല.


തായ്‌വാന്‍ രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമാസ്ഥാനത്തിന് മുകളിലുള്ള ദ്വീപ് രാഷ്ട്രമാണ്. ഇതിനാല്‍ തന്നെ തായ്‍വാന്‍ ഭൂകമ്ബത്തിന് ഏറെ സാധ്യതയുള്ള സ്ഥലം കൂടിയാണ്. 2016 ല്‍ തെക്കന്‍ തായ്‌വാനിലുണ്ടായ ഭൂചലനത്തില്‍ 100-ലധികം പേര്‍ മരിക്കുകയും 1999-ല്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,000-ത്തിലധികം പേര്‍ മരിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad