Type Here to Get Search Results !

പോൺ നിരോധനം : 67 വെബ്‌സൈറ്റുകൾ കൂടി ബ്ലോക്ക് ചെയ്ത് കേന്ദ്രം

ഇന്ത്യയിൽ 67 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം. ഈ വെബ്‌സൈറ്റുകളുടെ അശ്ലീല ഉള്ളടക്കം കണക്കിലെടുത്താണ് നടപടി. ( india bans 67 porn websites )



പൂനെ കോടതിയുടെ ഉത്തരവ് പ്രകാരം 63 വെബ്‌സൈറ്റുകളും ഉത്തരാഖണ്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നാല് വെബ്‌സൈറ്റുകളുമാണ് നിരോധിച്ചിരിക്കുന്നത്.


ഇത് രണ്ടാം തവണയാണ് പോണോഗ്രാഫിക് വെബ്‌സൈറ്റുകൾ സർക്കാർ നിരോധിക്കുന്നത്. 2018 ൽ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേന്ദ്ര സർക്കാർ 827 വെബ്‌സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയിരുന്നു.


2015 ൽ 800 ലേറെ പോൺ വെബ്‌സൈറ്റുകൾ നിരോധിച്ച സർക്കാർ ഉത്തരവ് വലിയ ചർച്ചകൾക്കാണ് വഴിവച്ചിരുന്നത്. പിന്നീട് ഈ നിരോധനം പിൻവലിക്കുകയും കുട്ടികളുടെ അശ്ലീല ചിത്രത്തിന് മാത്രം നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad