Type Here to Get Search Results !

കുട്ടി ഡ്രൈവർമാരും ഫ്രീക്കന്മാരും 'നോട്ടപ്പുളികൾ'; കുട്ടിഡ്രൈവർമാർ പിടിയിലായാൽ രക്ഷിതാവിന് 3 വർഷം വരെ തടവ്, അല്ലങ്കിൽ 25,000 രൂപ പിഴ; ഒറ്റദിവസം ജില്ലയിൽ 13 വയസുകാരൻ ഉൾപ്പെടെ പിടിയിലായത് 5 കുട്ടി ഡ്രൈവർമാർ; ഖജനാവിലേക്ക് ഒഴുകിയത് 1.25 ലക്ഷം..!

5 ‘കുട്ടി’ ഡ്രൈവർമാരെ പിടികൂടി മോട്ടർ വാഹന വകുപ്പ്. 13 വയസ്സ് പ്രായമുള്ള കുട്ടി ഉൾപ്പെടെയുള്ളവരെയാണ് ഇന്നലെ വാഹനവുമായി പിടികൂടിയത്. രക്ഷിതാക്കൾക്ക് 25,000 രൂപ വീതം പിഴ ചുമത്തി. കേസ് തുടർ നടപടികൾക്കായി കോടതിയിൽ സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത 2 കോട്ടയ്ക്കൽ സ്വദേശികൾ, ഓരോ കൊണ്ടോട്ടി, വണ്ടൂർ, മഞ്ചേരി സ്വദേശികൾ എന്നിവരെയാണ് പിടികൂടിയത്. ഇരുചക്ര മോട്ടർ വാഹനങ്ങൾ ഓടിച്ചതിനാണ് പിടികൂടിയത്.



♦️ *‘കുട്ടി ഡ്രൈവർമാരെ’ പിടിച്ചാൽ;*

➖➖➖➖➖➖➖➖➖

👉 കുട്ടിയുടെ രക്ഷിതാവിന് 3 വർഷം വരെ തടവോ 25,000 രൂപ പിഴയോ ലഭിക്കും.

👉 നിയമലംഘനങ്ങളിൽപെടുന്ന കുട്ടികൾക്ക് 25 വയസ്സു വരെ ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല.

👉 വാഹനത്തിന്റെ റജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദാക്കാൻ റജിസ്റ്ററിങ് അതോറിറ്റിക്ക് അധികാരമുണ്ട്.

👉 ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാം.


♦️ *ഫ്രീക്കൻമാരെയും പിടിക്കും;*

➖➖➖➖➖➖➖➖➖➖

സൈലൻസറിൽ രൂപമാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കി പായുന്ന ‘ഫ്രീക്കൻമാർ’ക്കും പണി കൊടുത്ത് മോട്ടർ വാഹന വകുപ്പ്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ റേസിങ് നടത്തിയതിനും സൈലൻസർ നിയമലംഘനത്തിനുമായി 209 ഇരുചക്ര വാഹനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്.

ഇതിനു പുറമേ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 181, ഇൻഷുറൻസ് ഇല്ലാത്തതിന് 259, ഹെൽമറ്റ് വയ്ക്കാത്തതിന് 2468, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതിന് 82, ഇരുചക്രവാഹനത്തിൽ 3 പേരെ കയറ്റിയതിന് 74 എന്നിങ്ങനെ കേസുകളുമെടുത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad