തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യശാലി ആരാണെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടി ആര്‍ക്കാകും ലഭിക്കുക എന്ന ചര്‍ച്ച കഴിഞ്ഞ മാസം മുതല്‍ തന്നെ കേരളക്കരയില്‍ സജീവമാണ്. രണ്ടാം സമ്മാനമായി 5 കോടിയും മൂന്നാം സമ്മാനമായി പത്ത് പേര്‍ക്ക് ഓരോ കോടി വീതവുമാണ് സമ്മാനമായി ലഭിക്കുന്നത്.
തിരുവോണം ബംപര്‍ സമ്മാനഘടന
ഒന്നാം സമ്മാനം -25 കോടി
സമാശ്വാസ സമ്മാനം - അഞ്ച് ലക്ഷം (5 ലക്ഷം വീതം ഓന്‍പത് പേര്‍ക്ക്)
രണ്ടാം സമ്മാനം - അഞ്ച് കോടി
മൂന്നാം സമ്മാനം- ഓരോ സീരിസിലും ഒരു കോടി രൂപ(ആകെ പത്ത് സീരിസ്)
നാലാം സമ്മാനം - അവസാന അഞ്ചക്കത്തിന് 1 ലക്ഷം വീതം 90 പേര്‍ക്ക്
അഞ്ചാം സമ്മാനം - അവസാന നാലക്കത്തിന് 5,000 രൂപ വീതം 72,000 പേര്‍ക്ക്(80 തവണ നറുക്കെടുപ്പ്)
ആറാം സമ്മാനം - അവാസനത്തെ നാലക്കത്തിന് 3000 രൂപ വീതം 48,600 പേര്‍ക്ക് (54 തവണ നറുക്കെടുപ്പ്)
ഏഴാം സമ്മാനം- അവസാന നാലക്കത്തിന് 2000 രൂപ വീതം 66,600 പേര്‍ക്ക് ( 74 തവണ നറുക്കെടുപ്പ്)
എട്ടാം സമ്മാനം - അവസാനത്തെ നാലക്കത്തിന് 1000 രൂപ വീതം 2,10,600 പേര്‍ക്ക് (234 തവണ നറുക്കെടുപ്പ്)
ഇത്തവണ റെക്കോര്‍ഡ് വില്‍പ്പനയാണ് തിരുവോണം ബംപറിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയതെങ്കില്‍, ഇത്തവണ അത് 66 ലക്ഷത്തിലേറെയാണ്. 67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ബംപര്‍ വില്‍പ്പനയില്‍ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശ്ശൂര്‍ ജില്ലയാണ്. എട്ട് ലക്ഷത്തോളം ടിക്കറ്റുകള്‍ ജില്ലയില്‍ വിറ്റു പോയിട്ടുണ്ട്. തിരുവനന്തപുരമാണ് മൂന്നാം സ്ഥാനത്ത് 25 കോടിയില്‍ വിവിധ നികുതികള്‍ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ സമ്മാനാര്‍ഹന് കയ്യില്‍ കിട്ടും.
നറുക്കെടുപ്പ് വിധം
വിവിധ മേഖലയില്‍ നിന്നു തെരഞ്ഞെടുത്ത 5 വിധി കര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.
ആകെ 8 കള്ളികളാണ് മെഷീനിലുള്ളത്. ഓരോ കള്ളിയിലും ഓരോ ചക്രം. ചക്രങ്ങള്‍ കറങ്ങുന്നതിനനുസരിച്ച് നമ്ബറുകള്‍ മാറിവരും.
ആദ്യത്തെ 2 കള്ളികളില്‍ ഇംഗ്ലീഷ് അക്ഷരങ്ങളും അടുത്ത 6 കള്ളികളില്‍ അക്കങ്ങളും തെളിയുന്ന തരത്തിലാണ് മെഷീന്‍ സജീകരിച്ചിരിക്കുന്നത്.
വിധികര്‍ത്താക്കളില്‍ ഒരാള്‍ ബട്ടന്‍ അമര്‍ത്തുമ്ബോള്‍ ചക്രങ്ങള്‍ കറങ്ങുകയും ആദ്യ 2 കള്ളികളില്‍ അക്ഷരങ്ങളും അടുത്ത 6 കള്ളികളില്‍ അക്കങ്ങളും തെളിയും. ഇതാണ് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്ബര്‍.
ഈ നമ്ബര്‍ വിറ്റു പോയ ടിക്കറ്റിന്റേതാണോ എന്ന് പരിശോധിക്കും. വിറ്റതാണെന്ന് ഉറപ്പായാല്‍ ഒന്നാം സമ്മാനാര്‍ഹമായ നമ്ബറായി പ്രഖ്യാപിക്കും. വിറ്റിട്ടില്ലെങ്കില്‍ വീണ്ടും നറുക്കെടുപ്പ് തുടരും. ഇത്തരത്തിലാകും ഓരോ സമ്മാനങ്ങളുടെയും നറുക്കെടുപ്പ് നടക്കുക.