Type Here to Get Search Results !

2023 ഒക്‌ടോബര്‍ മുതല്‍ പാസഞ്ചര്‍ കാറുകളില്‍ 6 എയര്‍ബാഗ് നിര്‍ബന്ധം

ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ കാറുകളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമം 2023 ഒക്ടോബര്‍ 1 മുതല്‍ നടപ്പിലാക്കും. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ പുതിയ കാറുകളിലും മറ്റ് സുരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം കുറഞ്ഞത് ആറ് എയര്‍ബാഗുകളും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്.



ഇന്ത്യയിലെ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന പുതിയ നിയമം ഈ വര്‍ഷം ഒക്‌ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കാന്‍ ഇരുന്നതായിരുന്നു. എന്നാല്‍ 2022 ഒക്ടോബറിനുപകരം 2023 ഒക്ടോബര്‍ മുതല്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ നിയമം പാലിക്കേണ്ടിവരുമെന്നാണ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചത്.കോവിഡ് മഹാമാരി മൂലം വാഹന നിര്‍മ്മാതാക്കള്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തീരുമാനമെടുത്തതതെന്ന് അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad