മോസ്‍കോ: റഷ്യയിലെ സ്‌കൂളില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പില്‍ കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളും രണ്ട് പേര്‍ അധ്യാപകരുമാണ്. വെടിവെപ്പ് നടത്തിയത് നാസി ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ചയാളാണെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ അക്രമി ജീവനൊടുക്കിയതായി പൊലീസ് അറിയിച്ചു. ഇഷസ്ക് നഗരത്തിലെ പ്രശസ്തമായ വിദ്യാലയത്തിലാണ് ആക്രമണം നടന്നത്. കാവല്‍ക്കാരനെ വെടിവെച്ചുകൊന്ന ശേഷം പ്രധാന ഗേറ്റിലൂടെ അക്രമി സ്‌കൂളിലേക്ക് കടക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.