Type Here to Get Search Results !

ഗൗതം അദാനിക്ക് മുന്‍പിലുള്ള വമ്ബന്‍മാര്‍ ആരൊക്കെ? ശതകോടീശ്വര പട്ടിക പുറത്ത്



ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മൂന്നാം സ്ഥാനത്താണ്, മുകേഷ് അംബാനിയെയും ബില്‍ഗേറ്റ്സിനേയും ഒടുവില്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിയാണ് ഗൗതം അദാനി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.


ആരൊക്കെയാണ് അദാനിക്ക് മുന്‍പില്‍ നില്‍ക്കുന്ന ശതകോടീശ്വരന്‍മാര്‍? ലോക സമ്ബന്ന പദവിയില്‍ ഒന്നാം സ്ഥാനം വഹിക്കുന്നത് ആരാണ്? അറിയാം ലോക കോടീശ്വരന്മാര്‍ ആരൊക്കെയെന്ന്..


1. ഇലോണ്‍ മസ്‌ക്


ലോക സമ്ബന്നരില്‍ ഒന്നാം സ്ഥാനം ടെസ്‌ല സി ഇ ഒ ഇലോണ്‍ മസ്‌കിനാണ്. 251 ബില്യണ്‍ ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തി. ടെസ്‌ലയ്ക് പുറമെ റോക്കറ്റ് നിര്‍മ്മാണ രംഗത്തും മസ്ക് എത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സ്, ടണലിംഗ് സ്റ്റാര്‍ട്ടപ്പ് ബോറിംഗ് കമ്ബനി എന്നിവയുള്‍പ്പെടെ ആറ് കമ്ബനികള്‍ ഇലോണ്‍ മാസ്കിന് സ്വന്തമായുണ്ട്.


2. ജെഫ് ബെസോസ്


ലോക സമ്ബന്നരില്‍ രണ്ടാം സ്ഥാനം ആമസോണ്‍ മേധാവി ജെഫ് ബെസോസിനാണ്. അമേരിക്കന്‍ സംരംഭകനും മീഡിയ പ്രൊപ്രൈറ്ററും നിക്ഷേപകനും കമ്ബ്യൂട്ടര്‍ എഞ്ചിനീയറും വാണിജ്യ ബഹിരാകാശയാത്രികനുമാണ് ജെഫ് ബെസോസ്. 2017 മുതല്‍ ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയാണ് ബെസോസ്. 153 ബില്യണ്‍ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി.


3. ഗൗതം അദാനി


ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി 137.4 ബില്യണ്‍ ഡോളര്‍ ആസ്തിയോടുകൂടി ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ പിന്തള്ളി ലോക സമ്ബന്നരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏഷ്യയില്‍ നിന്നുള്ള ഒരു വ്യക്തി ലോക സമ്ബന്നരില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുന്നത് ഇത് ആദ്യമായാണ്.


4. ബെര്‍ണാഡ് അര്‍നോട്ട്


ലോക സമ്ബന്നരില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ ഫ്രാന്‍സിന്റെ ബെര്‍ണാഡ് അര്‍നോള്‍ട്ട്. പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെര്‍ണാഡ് അര്‍നോള്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉല്‍പ്പന്ന കമ്ബനിയായ ലൂയി വിറ്റണ്‍ എസ്‌ഇ - എല്‍വിഎംഎച്ച്‌ മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമാണ്.


5.ബില്‍ ഗേറ്റ്സ് - 117 ബില്യണ്‍ ഡോളര്‍

6.വാറന്‍ ബഫറ്റ്‌ : 100 ബില്യണ്‍ ഡോളര്‍

7.ലാറി പേജ് : 100 ബില്യണ്‍ ഡോളര്‍

8.സെര്ജി ബ്രിന്‍ :95 .8 ബില്യണ്‍ ഡോളര്‍

9.സ്റ്റീവ് ബാല്‍മീര്‍ : 93 .7 ബില്യണ്‍ ഡോളര്‍

10.ലാറി എല്ലിസണ്‍ : 93 .3 ബില്യണ്‍ ഡോളര്‍

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad