Type Here to Get Search Results !

നിയമലംഘന റീൽസുകാർ സസ്‌പെൻഡഡ്; മുന്നറിയിപ്പ് വീഡിയോയുമായി എംവിഡി



തിരുവനന്തപുരം: നിയമലംഘനങ്ങൾ റീൽസ് ആക്കി ആഘോഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ബെെക്കിൽ അമിത വേഗത്തിലും റോഡ് നിയമങ്ങൾ പാലിക്കാതെയും വാഹനം ഓടിക്കുന്ന വീഡിയോ റീൽസായി പങ്കുവെച്ച യുവാക്കളുടെ ലെെസൻസ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പാണ് എംവിഡി നൽകുന്നത്. നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവരോട് എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചാണ് ഇവരുടെ ലൈസൻസ് റദ്ദാക്കിയ കാര്യം എംവിഡി അറിയിക്കുന്നത്. വീഡിയോയുടെ അവസാനം നാലോളം യുവാക്കളുടെ ലൈസൻസ് സസ്പെന്റ് ചെയ്തെന്ന് കാണിക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സമാന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് ട്രോൾ വീഡിയോ പങ്കുവെച്ചിരുന്നു. രണ്ട് യുവാക്കൾ ബൈക്കിൽ പോകുമ്പോൾ ബൈക്ക് ഓടിക്കുന്നയാളെ പുറകിലിരിക്കുന്നയാൾ കുളിപ്പിക്കുന്ന ഒരു റീൽസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ട്രോൾ വീഡിയോ ഇറക്കിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad