Type Here to Get Search Results !

ആധാരമെഴുത്തും രജിസ്‌ട്രേഷനും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ



ഭൂമി യിടപാടുകളുടേത് ഉൾപ്പെടെയുള്ള ആധാരങ്ങൾ തയ്യാറാക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. ഇതിനുള്ള സോഫ്റ്റ്‌വേറിന്റെ പരീക്ഷണപ്രവർത്തനങ്ങൾ പൂർത്തിയായി.


ഓൺലൈൻ ഇടപാടുകൾക്ക് സാധുത നൽകി സംസ്ഥാന രജിസ്‌ട്രേഷൻ നിയമത്തിൽ ഭേദഗതിവരുത്താനാണ് സർക്കാർനീക്കം. ആധാരം എഴുത്തുകാരെ ബാധിക്കാത്ത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഇത് നടപ്പിലാവുന്നതോടെ ആധാരം രജിസ്‌ട്രേഷൻ നടപടികൾ ലളിതമാവും.


കൂടുതൽ സുരക്ഷിതം


ഭൂമിസംബന്ധമായ വിവരങ്ങൾ റവന്യൂവകുപ്പിന്റെ ഓൺലൈൻ ഡേറ്റാബേസുമായി ഒത്തുനോക്കിയാണ് ഉൾക്കൊള്ളിക്കുന്നത്. ഭൂമി വിൽക്കുന്നയാൾ നൽകുന്ന തണ്ടപ്പേർ, റീസർവേ വിവരങ്ങൾ എന്നിവ ഓൺലൈനായി റവന്യൂവകുപ്പിന്റെ കൈവശമുള്ള വിവരങ്ങളുമായി ഒത്തുനോക്കും. വിവരങ്ങൾ ഒത്തുചേരുന്നില്ലെങ്കിൽ അപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കും.


ഭൂമിസംബന്ധമായ വിവരങ്ങൾ ആധാരത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ സംഭവിക്കാനിടയുള്ള മാനുഷികമായ പിഴവുകൾക്കുള്ള സാധ്യത കുറയും. ക്രമക്കേടുകൾക്കുമുള്ള അവസരവും ഇല്ലാതാകും. തെറ്റായ വിവരങ്ങൾ നൽകി ഭൂമി കൈമാറുന്നത് തടയാനാകും. ഉടമസ്ഥാവകാശ കൈമാറ്റം ഓൺലൈനിലൂടെ റവന്യൂവകുപ്പിനെ അറിയിക്കാനാകും.


വിവരങ്ങൾ നൽകിയാൽ സോഫ്റ്റ്‌വേർ ആധാരം തയ്യാറാക്കും


രജിസ്ട്രേഷൻ നടപടി ഇങ്ങനെ


:ഇടപാടുകാരുടെ മേൽവിലാസവും ഭൂമിസംബന്ധമായ വിവരങ്ങളും രജിസ്‌ട്രേഷൻ വകുപ്പിന്റെ ഓൺലൈനായ ‘പേളിൽ’ നൽകിയാൽ സോഫ്റ്റ്‌വേർ സ്വന്തമായി ആധാരം സജ്ജമാക്കും. കരട് പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം ഇ-സ്റ്റാമ്പിങ്ങിലൂടെ പണമടച്ച് സബ് രജിസ്ട്രാർ ഓഫീസിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. ഇടപാടുകാരുടെ ഫോട്ടോയെടുക്കുന്നതിനും വിരലടയാളം ഡിജിറ്റലിൽ ശേഖരിക്കുന്നതിനും ഓഫീസുകളിൽ സൗകര്യമുണ്ടാകും.


ഓൺലൈനിലെ അപേക്ഷ പരിശോധിച്ച്, സബ് രജിസ്ട്രാർ ആധാരത്തിന് അംഗീകാരം നൽകും. സോഫ്റ്റ്‌വേറിൽ തയ്യാറാക്കുന്ന ആധാരത്തിന്റെ കരട് പരിശോധിക്കാൻ അവസരമുണ്ടാകും. അന്തിമ സമർപ്പണത്തിനുമുമ്പ് കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും സൗകര്യമുണ്ടാകും. പൊതുസ്വഭാവം അനുസരിച്ചുള്ള മാതൃകയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താം. പുതിയസംവിധാനത്തിൽ പോക്കുവരവ് നടപടികൾ കൂടുതൽ ലളിതമാകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad