Type Here to Get Search Results !

ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, ഏത് റേഷൻ കടയിൽ നിന്ന് കിറ്റ് വാങ്ങാം



സംസ്ഥാനത്ത് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ പൂർത്തിയാക്കാനാണ് സർക്കാർ തീരുമാനം. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റാണ് ഇന്ന് മുതൽ വിതരണം ചെയ്യുന്നത്.ഓഗസ്റ്റ് 23,24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും ഓഗസ്റ്റ് 25, 26, 27 തീയതികളിൽ പിങ്ക് കാർഡുടമകൾക്കും ഓഗസ്റ്റ് 29, 30, 31 തിയതികളിൽ നീല കാ‍ർഡ് ഉളളവർക്കും സെപ്റ്റംബർ 1, 2, 3 തിയതികളിൽ വെള്ള കാ‍ർഡുടമകൾക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഏതെങ്കിലും കാരണങ്ങളാൽ ഈ ദിവസങ്ങളിൽ ഓണക്കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4, 5, 6,7 തിയതികളിൽ കിറ്റ് വാങ്ങാവുന്നതാണ്. ഓണത്തിന് ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല.എന്നാൽ ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7 വരെ തീയതികളിൽ കിറ്റ് വാങ്ങാനുള്ള പോർട്ടബിലിറ്റി സംവിധാനം ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ അവരവരുടെ റേഷൻ കടകളിൽ നിന്ന് മാത്രമേ കിറ്റ് വാങ്ങാൻ അനുവാദം ഉണ്ടാകൂ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പോർട്ടബിലിറ്റി സൗകര്യം ഉണ്ടാവില്ല. എന്നാൽ സെപ്തബർ 4, 5, 6, 7 തീയതികളിൽ ഏത് റേഷൻ കടകളിൽ നിന്നും കിറ്റ് വാങ്ങാൻ അവസരം ഉണ്ടാകും. അടുത്ത മാസം നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. ഇതിന് പകരം സെപ്തംബർ 16ന് റേഷകൻ കടകൾക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു.ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള ഭക്ഷ്യക്കിറ്റ്‌ വാതിൽപ്പടി സേവനമായി നൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad