Type Here to Get Search Results !

പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം; ഇനി ഓണാഘോഷത്തിന്റെ നാളുകള്‍



ഇന്ന് അത്തം,

 അത്തം പത്തോണം പിറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. കൊവിഡ് ഭീഷണിയുടെ പൊയ്‌പ്പോയ രണ്ട് ഓണക്കാലങ്ങളില്‍ നിന്നും ഓര്‍മ്മയിലെ ഓണം തിരിച്ചുപിടിക്കാനുള്ള ഒരുക്കം തുടങ്ങുകയായി.


ചിണുങ്ങി ചിണുങ്ങി ചിങ്ങത്തിലെ മഴ പെയ്യുന്നുണ്ട്. പാടത്തെ കാക്കപ്പൂവിനും പാടവരമ്പിലെ തുമ്പയ്ക്കും തൊടിയിലെ മുക്കുറ്റിക്കും ഓണത്തിന്റെ ആവേശമാണ്. ഓര്‍മകളുടെ മരക്കൊമ്പുകളിലൊക്കെയും ഓണം ഊഞ്ഞാലിട്ടുകഴിഞ്ഞു. ഒന്നില്‍ തുടങ്ങി പത്തിലേക്കെത്തുമ്പോള്‍ ഇനി തിരുവോണം… മലയാളിയുടെ ഓണക്കാതിരിപ്പിന് ഇനി പത്താം നാള്‍ സാഫല്യം…


പഴമയും ചിട്ടകളും ആചാരങ്ങളും എല്ലാം കാലത്തിനൊപ്പം മാറിയെങ്കിലും ഗൃഹതുരതയുടെ പൂക്കളങ്ങളില്‍ അതെല്ലാം മലയാളിക്കൊപ്പമുണ്ട്. അത്തം പത്തോണം വന്നണയുമ്പോള്‍ കഴിഞ്ഞുപോയ പ്രതിസന്ധി കാലത്തിന്റെ തടവറയില്‍ നിന്ന് പുറത്തുവരുന്നതിന്റെ ആവേശത്തില്‍ കൂടിയാണ് മലയാളികള്‍. നാടും നഗരവും ഓണക്കാലത്തിന്റെ ആവേശത്തിലലിഞ്ഞു തുടങ്ങുമ്പോള്‍ അത്തം കറുത്ത് ഓണം വെളുക്കുന്ന നാളിനായുള്ള കാത്തിരിപ്പണ് ഇനി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad