Type Here to Get Search Results !

എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ല



തിരുവനന്തപുരം: എസ്എസ്എൽസി സർട്ടിഫിക്കറ്റുകൾ ലാമിനേറ്റ് ചെയ്യാനോ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കാനോ പാടില്ലെന്ന് നിർദേശം. ഈ വിവരം എല്ലാ പ്രഥമാദ്ധ്യാപകരും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സമയത്ത് വിദ്യാർത്ഥികളെ അറിയിക്കണമെന്നും ഇതിനായി നോട്ടീസ് പതിക്കേണ്ടതാനെന്നും പരീക്ഷാ ജോയിന്റ് കമ്മീഷണർ നിർദേശം നൽകി.

പരീക്ഷാ സെക്രട്ടറിയുടെ ഒപ്പും, സീലും ഇല്ലാത്തതും പ്രിന്റ് തെളിയാത്തതുമായ


എസ്എസ്എൽസി കാർഡുകൾ ഉണ്ടെങ്കിൽ അവ സ്കൂളുകളിൽ നിന്നും ശേഖരിച്ച് ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ പ്രത്യേക ദൂതൻ വഴി പരീക്ഷാഭവനിലെത്തിച്ച് പുതിയ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.


ഇത്തരത്തിൽ പരീക്ഷാഭവനിലേക്ക് തിരിച്ചു നൽകുന്ന സർട്ടിഫിക്കറ്റ് “Return to Pareeksha Bhavan’ എന്ന രീതിയിൽ “Certificate Issue’ മെനുവിൽ രേഖപ്പെടുത്തണം. ജില്ലാവിദ്യാഭ്യാസ ഓഫീസറുടെ അധികാര പരിധിയിലുളള ഏതെങ്കിലും സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ലെങ്കിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുളള നടപടികൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതുമാണ്.


സർട്ടിഫിക്കറ്റുകൾ മാറ്റിയെടുക്കുന്നതിനോ ലഭിക്കാത്ത സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്ന

തിനോ സ്കൂൾ അധികൃതരോ രക്ഷകർത്താക്കളോ പരീക്ഷാ ഭവനിൽ നേരിട്ടെത്തണ്ടതില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad