Type Here to Get Search Results !

കേരളത്തിൽ ആത്മഹത്യകളും ഹൃദയാഘാത മരണങ്ങളും വർദ്ധിച്ചു;ഗാർഹിക പീഡനങ്ങൾ പെരുകി, റോഡപകടങ്ങൾ കുത്തനെ ഉയരുന്നു



ന്യൂഡൽഹി കേരളത്തിൽ ആത്മഹത്യയും മരണങ്ങളും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരികയാണ്. ഹൃദയാഘാത മരണങ്ങളിൽ രണ്ടാം സ്ഥാനത്താണ് കേരളം


2020 ൽ 3,465 പേരാണ് സംസ്ഥാനത്ത് ഹൃദയാഘാതം മൂലം മരിച്ചത്. 2021 ൽ ഇത് 3,872 ആയി വർദ്ധിച്ചു. ഹൃദയാഘാത മരണങ്ങളിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്‌ട്രയാണ്(10,489 മരണങ്ങൾ). മൂന്നാം സ്ഥാനത്ത് ഗുജറാത്തും(2,949) നാലാം സ്ഥാനത്ത് കർണാടകയും(1,754) അഞ്ചാം സ്ഥാനത്ത് മദ്ധ്യപ്രദേശുമുണ്ട്(1,587). ഏറ്റവും കുറവ് മരണം അരുണാചൽ പ്രദേശിലാണ്. ഒൻപത് മരണങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുളളത്


_കേരളത്തിലെ ആത്മഹത്യാ നിരക്കും വർദ്ധിച്ചിട്ടുണ്ട്. 2020 ൽ കേരളത്തിൽ 8500 പേർ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2021 ൽ ഇത് 9549 ആയി ഉയർന്നു. രാജ്യത്താകെ 1,64,033 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്_.


_സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 31.8 ശതമാനവും ഗാർഹിക പീഡനങ്ങളാണ്. പ്രതിസ്ഥാനത്ത് കൂടുതലായും ഭർത്താവും ഭർത്തൃബന്ധുക്കളുമാണ്_.


_രാജ്യത്ത് റോഡ് അപകടങ്ങളും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ വർഷം വിവിധ വാഹനാപകടങ്ങളിൽ 1.73 ലക്ഷം പേർ മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ 4.22 ലക്ഷം അപകടങ്ങളാണ് ഉണ്ടായത്. 24,711 പേരാണ് ഉത്തർപ്രദേശിൽ അപകടത്തിൽ പെട്ട് മരിച്ചത്. 16,685 അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്ത തമിഴ്നാടാണ് രണ്ടാമത്. പട്ടികയിൽ കേരളവും മുൻനിരയിലാണ്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് റിപ്പോർട്ട് പുറത്തുവിട്ടത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad