Type Here to Get Search Results !

പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ല



'രക്ഷിതാക്കൾ ജാഗ്രത പാലിക്കുക' എന്ന രീതിയിൽ പല സ്‌കൂൾ ഗ്രൂപ്പികളിലും മറ്റു സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന പോസ്റ്റർ കേരള പോലീസിന്റെ ഔദ്യോഗിക അറിയിപ്പല്ലെന്ന് കേരള പോലീസ് ഔദ്യോഗിക എഫ് ബി പേജിലൂടെ അറിയിച്ചു 


എന്നാൽ കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേരള പോലീസ് ഓർമ്മിപ്പിക്കുകയും, താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തണമെന്നും അറിയിച്ചു


⏰ കുട്ടികൾ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവരുടെ സുഹൃത്തുക്കൾ ആരൊക്കെ തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ..!  


⏰ കുട്ടികൾ രാവിലെ കൃത്യമായി സ്‌കൂളിൽ എത്തുകയും സ്‌കൂൾ വിട്ട ശേഷം കൃത്യസമയത്ത് വീട്ടിൽ എത്തുന്നുണ്ട് എന്നീ കാര്യങ്ങൾ ഉറപ്പുവരുത്തുക. 


⏰ അപരിചിതർ നൽകുന്ന മധുരപദാർത്ഥങ്ങളോ കൗതുകവസ്തുക്കളോ ആഹാരസാധനങ്ങളോ വാങ്ങാതിരിക്കാനുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകുക. 


⏰ കുട്ടികളുടെ സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാലോ അതുമൂലം കുട്ടികളുടെ സ്വഭാവ വ്യത്യാസം നിയന്ത്രണാതീതമായാലോ പോലീസിന്റെ 'ചിരി' കൗൺസിലിംഗ് സെന്ററിന്റെ 9497900200 എന്ന നമ്പറിൽ ബന്ധപ്പെടാം. 


⏰ കേരള പൊലീസിന്റെ അറിയിപ്പുകൾക്കായി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും ശ്രദ്ധിക്കുക

_________________________________

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad