Type Here to Get Search Results !

സർവർ തകരാർ; ഓണക്കിറ്റ്, റേഷൻ വിതരണം മൂന്നാം ദിവസവും മുടങ്ങി



തിരുവനന്തപുരം∙ സർവർ തകരാറിനെത്തുടർന്ന് തുടർച്ചയായി മൂന്നാം ദിവസവും ഓണക്കിറ്റ്, റേഷൻ വിതരണം മുടങ്ങി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഞ്ഞ കാർഡ് ഉടമകൾക്കു കിറ്റ് വിതരണം ചെയ്തപ്പോൾത്തന്നെ സർവർ പണിമുടക്കി. പിങ്ക് കാർഡുകൾക്കുള്ള കിറ്റ് വിതരണം ആരംഭിച്ചതോടെ സ്ഥിതി ഗുരുതരമായി.


രാവിലെ 11 മുതൽ 12 വ‍രെയും വൈകിട്ട് 5 മുതൽ 7 വരെയും സർവർ തകരാറായി. ബയോമെട്രിക് സംവിധാനവും കാര്യക്ഷമമല്ല. ഒരാൾക്ക് 15 മിനിറ്റ് വരെ വേണ്ടിവരുന്ന സ്ഥിതിയാണ്. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സർവർ തകരാറിന്റെ പശ്ചാത്തലത്തിൽ ഓണക്കിറ്റും സ്പെഷൽ റേഷനും അടുത്ത മാസാവസാനം വരെ ദീർഘിപ്പിച്ച് കടയിലെ തിരക്ക് ഒഴിവാക്കണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.



 *14.5 ലക്ഷം പേർ ഓണക്കിറ്റ് കൈപ്പറ്റി* 


ഇന്നലെ വൈകിട്ട് 6.45 വരെയുള്ള കണക്കു പ്രകാരം 14.5 ലക്ഷം പേർ ഓണക്കിറ്റ് കൈപ്പറ്റിയതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പിങ്ക് കാർഡുടമകൾക്ക് നാളെ വരെ കിറ്റുകൾ വിതരണം ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad