Type Here to Get Search Results !

4ജിയെക്കാള്‍ പത്തിരട്ടി വേഗത 5ജിയ്ക്ക്; വലിയ 'വില' കൊടുക്കേണ്ടിവരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍



ദില്ലി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബറിലെത്തുമെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇതിനു പിന്നാലെ ജിയോയുടെ 5ജി ഫോണും ഉടനെ പുറത്തിറങ്ങുമെന്നും സൂചനകള്‍ ഉണ്ടായിരുന്നു.


ഇപ്പോഴിതാ സേവനങ്ങളുടെ നിരക്ക് സംബന്ധിച്ച്‌ സംസാരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ 5ജി സേവനങ്ങള്‍ ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തിരക്കിലാണ് ടെലികോം കമ്ബനികള്‍. 5ജി പ്ലാനുകള്‍ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.


4ജിയെക്കാള്‍ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോര്‍ട്ട് ചെയ്യുന്നവയില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോള്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാല്‍ എല്ലാവരുടെയും ഫോണില്‍ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഒരേ പേരിലുള്ള ഫോണുകളില്‍ 5ജി സേവനം സപ്പോര്‍ട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേര്‍ഷന്‍ ഇറങ്ങുന്നുണ്ട്.


ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ എളുപ്പമാണ്. അതില്‍ മികച്ച മാര്‍ഗം ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും.


ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്‌സില്‍ സിം ആന്‍ഡ് നെറ്റ്വര്‍ക്ക്സ് സൈറ്റിങ്‌സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ്വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി, എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad